പരീക്ഷിക്കാം രുചികളിലെ കേമന്‍ തന്തൂരി ചായ!

നമ്മുടെ വീട്ടില്‍ തന്നെയുള്ള വിഭവങ്ങള്‍ കൊണ്ട് കിടിലന്‍ തന്തൂരി ചായ ഉണ്ടാക്കിയെടുക്കാം.

തന്തൂരി ചായ! കുറച്ചുനാളുകളായി ചുറ്റിലും നമ്മള്‍ കാണുന്ന ഇടങ്ങളിലൊക്കെയുണ്ട് ഈ പേര്. സംഭവം കേട്ടാല്‍ അറേബ്യന്‍ ആണെന്ന് തോന്നുമെങ്കിലും നമ്മുടെ വീട്ടില്‍ തന്നെയുള്ള വിഭവങ്ങള്‍ കൊണ്ട് കിടിലന്‍ തന്തൂരി ചായ ഉണ്ടാക്കിയെടുക്കാം.
അടിപൊളി തന്തൂരി ചായ വീട്ടില്‍ തയാറാക്കാം.

ചേരുവകള്‍:

പാല്‍ – 1 ¾ ഗ്ലാസ്
ആവശ്യത്തിന് ചായപ്പൊടി
ആവശ്യത്തിന് പഞ്ചസാര
ഇഞ്ചി ചതച്ചത് – ½
ഏലക്കായ – 3
ആവശ്യത്തിന് വെള്ളം

ഉണ്ടാക്കുന്ന വിധം:

ഒരു പാത്രത്തില്‍ പാലും കുറച്ചു വെള്ളവും ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ പഞ്ചസാര, ചായപ്പൊടി, ഇഞ്ചി, ഏലക്കായ എന്നിവ ചേര്‍ക്കുക. നന്നായി തിളച്ചു വന്നാല്‍ സ്റ്റൗ ഓഫ് ചെയ്തു ചായപ്പൊടി ഒരു ഫില്‍റ്റര്‍ ഉപയോഗിച്ച് അരിച്ചെടുത്തു വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ചെറിയൊരു മണ്‍കുടം എടുത്തു ഫ്‌ളയിം സിമ്മില്‍ വച്ച് എല്ലാവശവും നന്നായി ചൂടാക്കി എടുക്കുക. വേറൊരു പാത്രത്തില്‍ ചൂടാക്കിയ മണ്‍കുടം വച്ച് അതിലേക്കു ചായ ഒഴിക്കുക. കുറച്ചുസമയം ചായ മണ്‍കുടത്തില്‍ തന്നെ വയ്ക്കുക. വളരെ വ്യത്യസ്തമായ രുചിയുള്ള തന്തൂരി ചായ ചൂടോടെ കുടിക്കാം.

Exit mobile version