ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാതെപോകുന്നതിന്റെ കാരണം ഇതാണ്

life, success
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.ചിലര്‍ മാറ്റങ്ങളെതന്നെ ഭയന്ന് ഒരേ നേര്‍രേഖയില്‍ ഒരൊഴുക്കായ് ജീവിച്ച് തീര്‍ക്കും. മാറ്റങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കുമാകട്ടെ ലഭിക്കുന്നത് ഗുണകരമല്ലാത്ത മാറ്റങ്ങളുമാവാം. ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ എന്താണ് ചെയ്യേണ്ടത് ? ഉത്തരം ഒന്നെയുള്ളൂ പ്രവര്‍ത്തിയില്‍ സത്യസന്ധത പാലിക്കുക. നിങ്ങള്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും അതില്‍ സത്യസന്ധത പാലിക്കുന്നവരാവണം. ലഭിച്ച അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവര്‍കൂടിയാവുക. എങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കും. പലരും വാക്കുകളില്‍ മാത്രമാണ് ആദര്‍ശം പുലര്‍ത്തുക. ജീവിതത്തില്‍ തികഞ്ഞ കാപട്യക്കാരനാകും പലരും. മൂല്യങ്ങള്‍ എന്തുകൊണ്ടാകാം ജീവിതത്തില്‍ കാണാതെ പോകുന്നത്? അത് പാലിക്കാന്‍ ശ്രമിക്കാത്തതുകൊണ്ടുതന്നെ.ഉയര്‍ന്ന മൂല്യങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നത് ആസ്വദിച്ചിട്ടാവണം. അതോടെ അതൊരു ശൈലിയായി മാറും. ജീവിതത്തില്‍ അത്യാവശ്യമായി വേണ്ടത് സന്തോഷവും സമ്പത്തും സമാധാനവും ആരോഗ്യവുമാണ്.ഇത് നാലും ശരിയായ രീതിയില്‍ നേടിയെടുക്കണമെങ്കില്‍ നമുക്ക് കിട്ടുന്ന സ്‌നേഹം മൂല്യമുള്ളതാകണം. എങ്കിലെ നല്‍കുന്ന സ്‌നേഹത്തിന് മൂല്യമുണ്ടാകൂ. വായു ഭക്ഷണം ,വെള്ളം എന്നിവപോലെ ഒരു മനുഷ്യന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് സ്‌നേഹവും. എന്തുകൊണ്ട് നമ്മള്‍ തോറ്റു ? ലളിതമായി ഉത്തരം പറയണമെന്നാവശ്യപ്പെടുന്നൊരു ചോദ്യം സന്ദേശം എന്ന സിനിമയിലുണ്ട്. ജിവിതത്തില്‍ നാം എന്താ ഇങ്ങനെയായത് ?എന്തുകൊണ്ടാണ് തോറ്റുപോയത്? ചോദ്യങ്ങള്‍ എത്രവട്ടം നാം മനസ്സില്‍ ചോദിച്ചിട്ടുണ്ടാകും. നാം എത്ര നല്ല വിദ്യാഭാസം നേടിയാലും സാമ്പത്തികമായി ഉന്നതിലെത്തിയാലും നമ്മുടെ ഉള്ളില്‍ ഒട്ടും മാറാത്ത ഒരു നമ്മള്‍ ഒളിച്ചിരിക്കുന്നുണ്ട് .ഗര്‍ഭാവസ്ഥ മുതല്‍ 6 വയസ്സ് വരെ നമുക്ക് കിട്ടിയ സ്‌നേഹത്തിന്റെ അടിത്തറയിലാണ് ആ വ്യക്തിത്വം രൂപപ്പെടുന്നത്.ഒരിക്കല്‍ രൂപപ്പെടുത്തിയ ആ വ്യക്തിത്വം എളുപ്പത്തില്‍ പിഴുതെറിയാനാവില്ല. അടിസ്ഥാന സ്വഭാവം മാറുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കാര്യമായി ശ്രമിച്ചാല്‍ കുറെയൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യാം. നമുക്ക് കുട്ടിക്കാലത്ത് ലഭിച്ച സ്‌നേഹരീതികള്‍ തന്നെ വലുതായാലും നമുക്ക് കൊടുക്കാനാവൂ. ശ്രദ്ധയോടെയും കരുതലോടെയും നല്‍കേണ്ടതൊക്കെ തോന്നുംപോലെ ലഭിച്ചാല്‍ കൊടുക്കുന്നതും അതിന്റെ കാര്‍ബണ്‍കോപ്പികളായിരിക്കും. അടിസ്ഥാനപരമായി ഒരു കാര്യം തിരിച്ചറിയുക ഒരാളുടെ ജീവിതത്തിന്റെ ഉത്തരവാദി അയാള്‍ തന്നെയാണ്. നമുക്ക് ലഭിച്ച സ്‌നേഹങ്ങള്‍ പലരീതിയിലാകാം. ആ വൈജാത്യങ്ങള്‍ നമ്മുടെ സ്വഭാവത്തെയും മാറ്റും. ശരിയായരീതിയില്‍ സ്‌നേഹം ലഭിക്കാതെ വളരുന്ന കുട്ടിയുടെ മാനസിക ആരോഗ്യനില മാത്രമല്ല ശാരീരിക ആരോഗ്യത്തെയുമത് ദോഷകരമായി ബാധിക്കും. സ്വന്തം ജീവിതത്തിലെ ചിത്രങ്ങള്‍ വികലമാണെങ്കില്‍ കുട്ടികള്‍ കണ്ട് പഠിക്കുന്നത് അതായിരിക്കും. നിങ്ങളുടെ വാക്കുകളല്ല നിങ്ങളെയാണവര്‍ നിരീക്ഷിക്കുകയും പകര്‍ത്തുകയും ചെയ്യുക. ( മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍, 9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)