പ്രേംനസീര്‍ നിര്‍മ്മിച്ച വായനശാല സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു

premnazir,library fired,
ചിറയിന്‍കീഴ്: നിത്യഹരിത നായകന്‍ പ്രേംനസീര്‍ ജന്മനാട്ടില്‍ നിര്‍മ്മിച്ച് നല്‍കിയ വായനശാല കത്തി നശിച്ചു. കലാ-സാമൂഹിക-സാംസ്‌കാരിക ഉന്നമനത്തിനായി നിര്‍മ്മിച്ച വായനശാല സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതാണെന്ന് ആരോപണം ഉയരുന്നു. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളും സാധനസാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍ സുഭാഷും, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും ആവശ്യപ്പെട്ടു. 1958 ലാണ് വായനശാലക്ക് പ്രേംനസീര്‍ തറക്കല്ലിട്ടത്. താരത്തിന്റെ മരണശേഷം ജന്മനാട്ടില്‍ ഒരു സ്മാരകം എന്ന നാട്ടുകാരുടെ ആവശ്യം ഇന്നും നടപ്പായിട്ടില്ല. ജീര്‍ണ്ണാവസ്ഥയിലെത്തിയ വായനശാല പൊളിഞ്ഞ് വീഴാറായ അവസ്ഥയിലിരിക്കവേയാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചിരിക്കുന്നത്. ഈ കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ കലാസാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)