നാരങ്ങയും തേയിലപ്പൊടിയും; താരന്‍ അകറ്റാന്‍ ഫലപ്രദമായ വഴി

Health,Dandruff

 

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരേയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. നിസാരമെന്ന് തോന്നുമെങ്കിലും താരന്‍ കാരണമുണ്ടാകുന്ന മുടി കൊഴിച്ചിലും അസ്വസ്ഥതയും ആരോഗ്യപരിപാലത്തിനിടയിലെ ഒരു കല്ലുകടിയാണ്. പലതരം മരുന്ന് പരീക്ഷിച്ച് ഫലം ലഭിക്കാത്തവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ പ്രകൃതിദത്തമായ വഴിയില്‍ തന്നെ നമുക്ക് താരനെ ഓടിക്കാം. മുടി ഇഴകള്‍ ഇനി തിളങ്ങട്ടെ.

1.നാരങ്ങയും നെല്ലിക്കയും:

താരനെ അകറ്റാന്‍ ഏറ്റവും മികച്ച വഴികളിലൊന്നാണ് നാരങ്ങാ പ്രയോഗം. ഇതിനോടൊപ്പെ നെല്ലിക്ക കൂടി ചേരുന്നതോടെ മുടിയിഴകളുടെ കരുത്തും നിറവും വര്‍ധിക്കും. തലയോട്ടിയില്‍ അടരുകളായി നില്‍ക്കുന്ന താരന്‍ കളയാന്‍ മികച്ചമാര്‍ഗമാണ് നാരങ്ങയും നെല്ലിക്കയും ചേര്‍ന്നുള്ള മിശ്രിതം. ഇവയുടെ സ്വാഭാവിക ഗുണം തലയുടെ ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളുടെ രൂപാന്തരണത്തെ തടയുന്നു. കൂടാതെ മങ്ങിയ മുടിയിഴകള്‍ക്ക് തിളക്കവും നല്‍കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരില്‍ അത്ര തന്നെ നെല്ലിക്കാ നീരും ചേര്‍ക്കുക. കോട്ടണ്‍ബാള്‍ ഉപയോഗിച്ച് ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.


2. നാരങ്ങയും തൈരും

താരന്‍ നീക്കാനും ബലവത്തായ മുടിക്കും നാരങ്ങയും തൈരും ചേര്‍ത്ത മിശ്രിതം ഫലപ്രദമാണ്. ഇവയിലെ സ്വാഭാവികമായ എന്‍സൈമുകളും ആസിഡുകളും താരന്‍ പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് കലര്‍ത്തുക. മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കടുപ്പം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.

3. നാരങ്ങയും തേനും


നിങ്ങളുടെ മുടിയുമായി ബന്ധപെട്ട പല പ്രശ്‌നങ്ങള്‍ക്കുമുള്ള അവസാന ഉത്തരമാണ് തേനും നാരങ്ങയും ചേര്‍ന്ന മിശ്രിതമെന്ന് കാണാനാകും. ചര്‍മത്തിനടിയിലെ ഫംഗല്‍പ്രവര്‍ത്തനങ്ങനെ നിയന്ത്രിക്കാന്‍ തേനിലെ ആന്റിമൈക്രോബിയല്‍, ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ക്ക് സാധിക്കുന്നു. ഈ മിശ്രിതം തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കി നിര്‍ത്തുകയും വരണ്ടുണങ്ങുന്നതും ചൊറിച്ചിലും തടയുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും മൂന്ന് ടേബിള്‍ സ്പൂണ്‍ തേനും നന്നായി ചേര്‍ത്ത ശേഷം തലയോട്ടില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. 34 ദിവസം കൂടുമ്പോള്‍ ഇതാവര്‍ത്തിച്ചാല്‍ മികച്ച ഫലം ലഭിക്കും.


4. നാരങ്ങയും മുട്ടയും

മുട്ട മുടിയിഴകള്‍ക്ക് ഒരുക്കുന്ന സംരക്ഷണം സംബന്ധിച്ച് നമ്മുടെ മുത്തശ്ശിമാര്‍ വെറുംവാക്ക് പറയുന്നതല്ല. അവര്‍ക്ക് അവരുടെതായ കാരണങ്ങളുണ്ട്. ഒരു മുട്ടയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം താരന്‍ തടയാന്‍ മാത്രമല്ല, നിങ്ങളുടെ മുടിയില്‍ മൊത്തത്തില്‍ അത്ഭുതങ്ങള്‍ വരുത്തും. മുട്ട സ്വാഭാവികമായ കണ്ടീഷണറും ചര്‍മം ഉരിഞ്ഞുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ മിശ്രിതം നിര്‍ജീവ കോശങ്ങളുടെ രൂപാന്തരണത്തെ പ്രതിരോധിക്കുന്നു. അടിച്ച മുട്ടയിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.

5. നാരങ്ങയും തേയിലപ്പൊടിയും

നാരങ്ങയുടെയും ചായപ്പൊടിയുടെയും ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ താരനുള്ള മികച്ച പ്രതിവിധിയും കരിഞ്ഞുണങ്ങിയ ചര്‍മ കോശങ്ങളെ പുനരീജ്ജീവിപ്പിക്കാനും സഹായിക്കുന്നു. രണ്ട് ടീ സ്പൂണ്‍ ചായപ്പൊടി അരക്കപ്പ് ചൂടുള്ള വെള്ളത്തില്‍ ചേര്‍ക്കുക. അല്‍പ്പം കഴിഞ്ഞ് അതിലേക്ക് ഒരു ടീ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഉപയോഗിക്കുമ്പോള്‍ ചൂട് കുറഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 20 മിനിറ്റിന് ശേഷം വെള്ളത്തില്‍ കഴുകി കളയുക.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)