പഴനിയില്‍ പോയി മൊട്ടയടിച്ച ലെന നേരേ പോയത് നേപ്പാളിലേക്ക്; പാരാഗ്ലൈഡിങിനും കാട്ടിലെ തേന്‍ വേട്ടക്കിറങ്ങിയും താരം; വൈറലായി ചിത്രങ്ങള്‍

ACTRESS LENA

മൊട്ടയടിച്ച് കിടിലന്‍ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ട ലെന നേരേ പോയത് നേപ്പാളിലേക്ക്. കഴിഞ്ഞ ഒരു മാസമായി നേപ്പാളിലാണ് ലെന. നേപ്പാളിലെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം സന്ദര്‍ശിച്ച താരം സാഹസികതയ്ക്കും നേരം കണ്ടെത്തി.

വനവാസികള്‍ക്കൊപ്പം തേന്‍ വേട്ടയ്ക്കിറങ്ങി ലെന. വലിയ പാറയിടുക്കുകളില്‍ നിന്നും തേന്‍ എടുക്കുന്ന സംഘത്തിനൊപ്പമാണ് ലെന പോയത്.

 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പാരാഗ്ലൈഡിങും ട്രക്കിങും നടത്തിയ ചിത്രങ്ങള്‍ നേരത്തെ തന്നെ പോസ്റ്റ് ചെയ്തിരുന്നു.

പഴനിയില്‍ പോയി മൊട്ടയടിച്ച ലെനയുടെ ഫോട്ടോകള്‍ നേരത്തെ വൈറലായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന ലെന സിനിമയ്ക്കു വേണ്ടിയാണോ മൊട്ടയടിച്ചതെന്നുള്ള സംശയം ആരാധകര്‍ക്കുണ്ടായിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)