ലാവയുടെ ആദ്യ ആന്‍ഡ്രോയിഡ് ഓറിയോ ഫോണ്‍ എത്തി

lava
ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ, ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണായ ലാവ ഇസഡ് 50 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് മുതല്‍ ലഭ്യമായി തുടങ്ങും. കറുപ്പിലും ഗോള്‍ഡ് നിറത്തിലും ഫോണ്‍ ലഭ്യമായിരിക്കും. കുറഞ്ഞ സ്റ്റോറേജ്, വേഗ കുറവ് തുടങ്ങിയ പ്രശനങ്ങള്‍ക്ക് പരിഹാരമായിരിക്കും ലാവ ഇസഡ് 50. ഏറ്റവും വേഗത്തില്‍ പ്രോസസിങിനുള്ള സൗകര്യമൊരുക്കുകയാണ് ലാവ ഇസഡ് 50 എന്നും എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാമെന്നും ലാവ ഇന്റര്‍നാഷണല്‍ പ്രൊഡക്റ്റ് മേധാവി ഗൗരവ് നിഗംപറഞ്ഞു. ലാവയുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഗൂഗിളിന്റെ മാന്ത്രികത എല്ലാവരിലേക്കും എത്തിക്കുകയും അതുവഴി വലിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണെന്നും ലാവ ഇസഡ് 50യുമായി സഹകരിച്ച് ദൗത്യത്തിന്റെ അടുത്ത പടിയിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്നതിന്റെ ആവേശത്തിലാണെന്നും ആന്‍ഡ്രോയിഡ് പ്രൊഡക്റ്റ് ഡയറക്ടര്‍ സാഗര്‍ കമദാര്‍പറഞ്ഞു. 4.5 ഡിസ്‌പ്ലേ, 2.5 ഡി കെര്‍വ്ഡ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്, 1.1.ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍, എട്ടു ജിബി ഇന്റേണല്‍മെമ്മറി, 5.5 ജിബി സ്റ്റോറേജ് സ്‌പെയിസ്, അഞ്ച് എംപിയുടെ മുന്‍, പിന്‍ക്യാമറകള്‍ എന്നിവയും സവിശേഷതകളില്‍പ്പെടുന്നു. 10 ഇന്ത്യന്‍ഭാഷകളില്‍ സേര്‍ച്ച് ചെയ്യാനുള്ള സൗകര്യമുണ്ട്. സ്മാര്‍ട്ട്‌ഫോണിന് രണ്ടു വര്‍ഷത്തെ വാറന്റിയുണ്ട്. എയര്‍ടെലിന്റെ 2000 രൂപ കാഷ് ബാക്ക്ഓഫര്‍ ഇതോടൊപ്പമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ സ്‌ക്രീന്‍പൊട്ടുകയാണെങ്കില്‍ മാറ്റി നല്‍കുമെന്ന പ്രത്യേക ഓഫറും ലാവ ഇസഡ് 50നുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)