സ്മാര്‍ട് ഫോണുമായി ലാന്‍ഡ് റോവര്‍ വരുന്നു

land rover launches new smartphone
ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എസ്യുവില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ലാന്‍ഡ് റോവര്‍ എക്‌സ്‌പ്ലോര്‍ ഫോണ്‍ രംഗത്തിറക്കാനൊരുങ്ങുന്നു. ഉപ്പുവെള്ളം, കടുത്ത ചൂട്, കനത്ത മഴ, മറ്റ് ആഘാതങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലും ഫോണ്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഫോണിന് രണ്ടുദിവസത്തെ ബാറ്ററി ശേഷിയും കമ്പനി അവകാശപ്പെടുന്നു. ബുള്ളിറ്റ് ഗ്രൂപ്പ് വികസിപ്പിച്ച ഫോണ്‍ ഈ മാസം 26 മുതല്‍ നടക്കുന്ന ബാര്‍സലോന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കും. മധ്യപൂര്‍വദേശത്ത് ഏപ്രില്‍ 26 മുതല്‍ ലാന്‍ഡ് റോവര്‍ എക്‌സ്‌പ്ലോര്‍ ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. മലകയറ്റം, സൈക്ലിങ് തുടങ്ങി സാഹസിക വിനോദങ്ങള്‍ക്കും ഓഫീസിലും ഒരു പോലെ പ്രയോജനപ്പെടുന്ന ഫോണിന് 4000 എംഎഎച്ച് ബാറ്ററി ശേഷിയാണുള്ളത്. ജിപിഎസ് നാവിഗേഷന്‍ മാപ്പിങ് അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ സ്‌ക്രീനില്‍ സ്ഥിരമായി ആക്ടിവേറ്റഡ് ആക്കാമെന്നതാണ് മറ്റൊരു സവിശേഷത. 1.8 മീറ്റര്‍ ഉയരത്തില്‍നിന്നുള്ള ഡ്രോപ് ടെസ്റ്റ് ഉള്‍പ്പെടെ പരീക്ഷണങ്ങള്‍ക്കു വിധേയമായതിനുശേഷമാണ് ഫാക്ടറി ഫിറ്റഡ് സ്‌ക്രീന്‍ പ്രൊട്ടക്ടറോടുകൂടി വില്‍പനയ്‌ക്കെത്തുന്നത്. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്‌ക്രീനില്‍ കയ്യുറയിട്ടോ നനഞ്ഞ വിരലുകൊണ്ടോ സ്പര്‍ശിച്ചാലും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 649 യൂറോ (ഏകദേശം 52,000 രൂപ) ആണ് വില.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)