പൊതുയിടങ്ങളില്‍ പുരുഷശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ക്കും അവകാശപ്പെട്ടത്: മാറുതുറക്കല്‍ ക്യാംപെയിനുമായി യുവതികള്‍ രംഗത്ത്

Maaruthurakkal Campaign ,Social Media Campaign

ഫറൂഖ് കോളെജ് അധ്യാപകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മാറുതുറക്കല്‍ സമരവുമായി ആക്ടിവിസ്റ്റുകള്‍ രംഗത്ത്. ഫറൂഖ് കോളെജ് അധ്യാപകന്‍ ജൗഹറിന്റെ ബത്തക്ക പരാമര്‍ശത്തിനെതിരെയുള്ള പ്രധിഷേധമായിട്ടാണ് മാറുതുക്കല്‍ ക്യാമ്പെയിന് തുടക്കം കുറിച്ചിരിക്കുന്നത്.
പൊതു ഇടങ്ങളില്‍ ശരീരപ്രദര്‍ശനം നടത്താന്‍ പുരുഷന്മാര്‍ക്കുള്ളത് പോലെ തങ്ങള്‍ക്കും അവകാശമുണ്ടെന്ന പ്രഖ്യാപനമായിട്ടാണ് ദിയ സന എന്ന യുവതി മാറി
ടം ബത്തക്ക കൊണ്ട് മറിച്ചും, മറിക്കാതെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധിച്ചത്. ഇവര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റും, നടിയുമായി രെഹ്ന ഫാത്തിമയും രംഗത്ത് എത്തിയിട്ടുണ്ട്.

 

ദിയയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മാറുതുറക്കല്‍സമരം....

പലരും പറയുന്ന പോലെ 'മാറു തുറക്കല്‍ സമരം ' ,പഴയ 'മാറു മറയ്ക്കാനുള്ള അവകാശ' പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല .പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം .പെണ്ണിന്റെ 'ചോയ്സ് ' പ്രാചീനആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍ ,അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം . പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ 'അത്ഭുത'ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ !


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)