അവശ്യ മരുന്നുകളുടെ വിലയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കുവൈറ്റ് ആരോഗ്യമന്ത്രാലയം

medicine price,Kuwait

കുവൈറ്റ് സിറ്റി: ജിസിസി ഡ്രഗ് പ്രൈസിങ് കമ്മിറ്റി അംഗീകരിച്ച നിരക്കുകള്‍ അനുസരിച്ച് 86 ശതമാനം വരെ മരുന്നുകള്‍ക്ക് ഇളവ് നിജപ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം.

ഈ നിരക്കിളവിന്റെ ലക്ഷ്യം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞചെലവില്‍ മികച്ച ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധ ചികിത്സയും നടത്താനുള്ള അവസരം ഒരുക്കുക എന്നതാണ്. വിലക്കുറവ് പ്രഖ്യാപിച്ചത് വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നാലു സ്ലാബുകളിലായിട്ടാണ്.

വില 86 ശതമാനമാക്കി കുറച്ചത് 3126 തരം മരുന്നുകളുടേയാണ്. ഹൃദയം, പ്രമേഹം, രക്തധമനികള്‍ തുടങ്ങിയവ സംബന്ധമായ 1033 മരുന്നുകളുടെ വില 84 ശതമാനമായും ത്വക് സംബന്ധവും ദഹന ക്രമക്കേടുകള്‍ സംബന്ധവുമായ 675 തരം മരുന്നുകളുടെ വില 83 ശതമാനമാക്കിയും കുറച്ചു.പകര്‍ച്ചവ്യാധി, ട്യൂമര്‍ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള 1034 മരുന്നുകളുടെ വിലയും 86 ശതമാനമായിട്ടാണ് കുറച്ചിരിക്കുന്നത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)