പണം നല്‍കിയില്ലെങ്കില്‍ ബുക്ക് മൈ ഷോ സിനിമകളെ കൊല്ലുന്നത് ഇങ്ങനെ; സിനിമാ ബുക്കിംഗ് വെബ്സൈറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവ്

kunju daivam movie, producer nasib br,book my show website, malayalam movie, entertainment
തിരുവനന്തപുരം: സിനിമാ ഷോകള്‍ ബുക്ക് ചെയ്യാനും റിവ്യൂ, റേറ്റിങ് അറിയാനും പ്രേക്ഷകര്‍ ആശ്രയിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ സിനിമാ ബുക്കിംഗ് വെബ്സൈറ്റ് ബുക്ക് മൈ ഷോയ്ക്കെതിരെ നിര്‍മ്മാതാവ് ബിആര്‍ നസീബ്. ബുക്ക് മൈ ഷോയ്ക്ക് ആവശ്യപ്പെട്ട തുക നല്‍കാത്തതിനാല്‍ തങ്ങളുടെ സിനിമയായ കുഞ്ഞു ദൈവത്തിന്റെ റേറ്റിംഗ് സൈറ്റ് കുറച്ചുകാണിച്ചെന്ന് നസീബ് ആരോപിക്കുന്നു.. സിനിമകണ്ട പ്രേക്ഷകര്‍ മികച്ച റേറ്റിംഗ് നല്‍കിയിട്ടും ഉഅത് കുറച്ചു കാണിക്കുകയാണ് വെബ്സൈറ്റ് ചെയ്തതെന്ന് നസീബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നസീബ് പറയുന്നത് ഇങ്ങനെ: ''കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോയില്‍ നിന്ന് ഒരാള്‍ വിളിച്ചിരുന്നു. പണം തരികയാണെങ്കില്‍ സിനിമയ്ക്ക് നല്ല റേറ്റിംഗ് തരാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അതൊരു സ്പാമായിരിക്കും എന്ന് കരുതി ഞങ്ങള്‍ അത് ഒഴിവാക്കി. ബുക്ക് മൈ ഷോ യൂസേഴ്സില്‍നിന്ന് നല്ല റേറ്റിംഗ് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍, അവസാന റിസല്‍ട്ടില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചു. ഈ റേറ്റിംഗിന്റെ പിന്നിലുള്ള കണക്ക് എനിക്ക് മനസിലാകുന്നില്ല.'' ''82 ശതമാനം ഉപയോക്താക്കളും 5 റേറ്റിംഗ് കൊടുത്തിട്ടും സൈറ്റില്‍ കാണിച്ചിരിക്കുന്ന ഓവറോള്‍ റേറ്റിംഗ് 22 ശതമാനം മാത്രമാണ്. ജനങ്ങള്‍ സിനിമയെക്കുറിച്ച് എന്ത് കരുതുന്നു എന്നത് വെറും കോമഡിയാക്കി കളഞ്ഞിരിക്കുകയാണ് അവര്‍.'' ''ഞങ്ങള്‍ക്ക് നല്ല റേറ്റിംഗ് തരാന്‍ ഞാനിനി ആവശ്യപ്പെടുന്നില്ല. മറിച്ച് ബുക്ക് മൈ ഷോയില്‍ റേറ്റ് ചെയ്യുന്നത് നിര്‍ത്തണം എന്നാണ് എനിക്കു പറയാനുള്ളത്.'' ''കുഞ്ഞുദൈവം അടുത്തുള്ള തിയേറ്ററില്‍ പോയി കാണു. സിനിമാ പ്രേമികളെ, ഈ ചിത്രത്തെ സഹായിക്കണം.''- നസീബ് പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)