ജയറാമിനെ എഴുതിതള്ളുകയെന്നത് മോശം; കുഞ്ചാക്കോ ബോബന്‍

panchavarnathatha,kunchakoboban,jayaram

 

വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ച് പറക്കുകയാണ് രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണ തത്ത. മലയാളത്തില്‍ ഏറെക്കാലമായി ഒരു ഹിറ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ജയറാം.

തല മൊട്ടയടിച്ചും ശരീര ഭാരം കൂട്ടിയുമാണ് ജയറാം ചിത്രത്തിനു വേണ്ടി മേക്ക്ഓവര്‍ നടത്തിയിരുന്നത്. വ്യത്യസ്ഥ സാഹചര്യത്തില്‍ ജീവിക്കുന്ന രണ്ട് പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിഫലനമാണ് ചിത്രത്തിന്റെ പ്രമേയം. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും തുല്ല്യ പ്രാധാന്യമുളെളാരു കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ഇടക്കാലത്തുണ്ടായ ജയറാമിന്റെ അഭാവം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജയറാം കരിയര്‍ അവസാനിച്ചെന്നുവരെ ചര്‍ച്ച ഉയര്‍ന്നു. എന്നാല്‍ ജയറാമിനെപ്പോലെ മികച്ച താരത്തെ എഴുതിതള്ളുകയെന്നത് മോശം കാര്യമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

'ജയറാമേട്ടിന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രമെന്ന അഭിപ്രായം കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. കാരണം ഞാനും എന്റെ കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയും അനുഭവിച്ച വ്യക്തിയാണ്. ഒരാളെ എഴുതി തള്ളുക എന്ന് പറയുന്നത് മോശമായ കാര്യമാണ്. എത്രയോ വര്‍ഷമായി നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അഭിനേതാവ് ആണ് ജയറാം. അദ്ദേഹത്തെ എഴുതി തള്ളുക വളരെ മോശമാണ്. പക്ഷേ അദ്ദേഹം വലിയ വിജയത്തിലൂടെ തിരിച്ചെത്തി.'

'ഈ സിനിമയില്‍ ജയറാം എന്ന അഭിനേതാവിനെ മാത്രമെ കാണാന്‍ സാധിക്കൂ. ഒരു നല്ല നടന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.'കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

'നമ്മളെ എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആളാണ് പിഷാരടി. അദ്ദേഹം സിനിമ സംവിധാനം ചെയ്യുമ്പോള്‍ തമാശ മാത്രമാണ് ഏവരും പ്രതീക്ഷിക്കുക. ഹ്യൂമര്‍ ഇല്ലെന്നല്ല, എന്നാല്‍ ആരെയും വേദനിപ്പിക്കാത്ത നിഷ്‌കളങ്കമായ തമാശകളാണ് പഞ്ചവര്‍ണതത്തയില്‍ ഉള്ളത്.'ചാക്കോച്ചന്‍ വ്യക്തമാക്കി.

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് പഞ്ചവര്‍ണ്ണ തത്ത റിലീസ് ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. വിഷുവിന് തിയ്യേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ ഒന്നും തെറ്റിക്കാതെ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന തരത്തിലുളള ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)