ചീവീട് ചിപ്‌സ്; ഉദരാരോഗ്യത്തിന് ഉത്തമം, ശരീരത്തിലെ വീക്കം കുറയ്ക്കും

food ,kriket chips,health

വിദേശ രാജ്യങ്ങളായ ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ നാടുകളുടെ ഇഷ്ട വിഭവമാണ് ചീവീടുകള്‍. ഇറച്ചി, മീന്‍, മുട്ട ഇവയുടെ കൂട്ടത്തിലേക്ക് ഈ പുതിയ അതിഥിയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യക്കാരും. രുചിയുടെ കാര്യത്തിലും ഇവന്‍ മുന്‍ പന്തിയിലാണ്.

ചീവീടുകളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടുമെന്നും ശരീരത്തിലെ വീക്കം കുറയ്ക്കുമെന്നും സയന്റിഫിക് റിപ്പോര്‍ട്‌സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചീവീടുകളില്‍ ചിടിന്‍ എന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ടെങ്കിലും പച്ചക്കറികളിലും കാണപ്പെടുന്ന ഭക്ഷ്യനാരുകളില്‍ നിന്നും വ്യത്യസ്തമാണ്. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്തും.

ചീവീടിനെ ഭക്ഷണമാക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാന്‍ വിസ്‌കോണ്‍ സില്‍ മാഡിസണ്‍ നെല്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍വയണ്‍മെന്റല്‍ സയന്‍സസാണ് പഠനം നടത്തിയത്. പ്രോട്ടീനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവയെല്ലാത്തിന്റെയും ഉറവിടമാണ് ചീവീടുകള്‍.

പ്രോട്ടീന്‍ സമ്പന്നമായതുകൊണ്ട് ഇവയെ ഭക്ഷണമാക്കുന്നത് യുണൈറ്റഡ് നേഷന്‍സും പ്രോല്‍സാഹിപ്പിക്കുന്നു. ഭാവിയില്‍ ലോകം നേരിട്ടേക്കാവുന്ന ഭക്ഷ്യക്ഷാമത്തിനുള്ള പ്രതിവിധിയായാണ് യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ചര്‍ ഓര്‍ഗനൈസേഷന്‍ പ്രാണിഭോജനത്തെ കാണുന്നത്. പക്ഷിപ്പനിയോ ആന്ത്രാക്‌സോ പോലെയുള്ള രോഗബാധ ഉണ്ടാവില്ല എന്നതും പ്രാണി വിഭവങ്ങളുടെ പ്രത്യേകതയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)