രാജസ്ഥാനെ തുരത്തി കുല്‍ദീപ്: കൊല്‍ക്കത്തയ്ക്ക് വിജയം

ipl


കൊല്‍ക്കത്ത: രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്കു 6 വിക്കറ്റ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് കൊല്‍ക്കത്ത രണ്ടോവര്‍ ബാക്കിനില്‍ക്കെ മറികടന്നു. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ബൗളിംഗ് പ്രകടനത്തിനുമുന്നില്‍ കറങ്ങിവീണു. നാലുവിക്കറ്റെടുത്ത കുല്‍ദീപിന്റെ മികവില്‍ കൊല്‍ക്കത്ത രാജസ്ഥാനെ 19 ഓവറില്‍ 142 റണ്‍സിന് പുറത്താക്കി.


മികച്ച തുടക്കം ലഭിച്ച ശേഷമായിരുന്നു രാജസ്ഥാന്റെ തകര്‍ച്ച. 27 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും 39 റണ്‍സെടുത്ത ജോസ് ബട്ലറും രാജസ്ഥാന് കണ്ണഞ്ചിപ്പിക്കുന്ന തുടക്കം നല്‍കി. എന്നാല്‍ തുടര്‍ച്ചയായി അര്‍ധസെഞ്ച്വറി കുറിക്കുന്ന ബട്ലറെ കുല്‍ദീപ് പുറത്താക്കിയതോടെ രാജസ്ഥാന്റെ തകര്‍ച്ച ആരംഭിച്ചു.


പിന്നാലെ എത്തിയവരില്‍ ഉനദ്കടാണ് രാജസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മലയാളി താരം സഞ്ജു 12 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്നും ക്രിസ് ലിനും മികച്ച തുടക്കം നല്‍കി. ലിന്‍ 45 റണ്‍സും നരെയ്ന്‍ 21 റണ്‍സെടുത്തു. റോബിന്‍ ഉത്തപ്പയും പെട്ടെന്ന പുറത്തായെങ്കിലും നായകന്‍ ദിനേഷ് കാര്‍ത്തിക് കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. കാര്‍ത്തിക് 31 പന്തില്‍ 41 റണ്‍സെടുത്തു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)