ബറേലി : അച്ഛന് സംസാരിക്കുന്നില്ലെന്ന കുട്ടികളുടെ പരാതിയില്‍ വീടിനകത്തെത്തിയ അയല്‍ക്കാര്‍ കണ്ടത് അഴുകിത്തുടങ്ങിയ മൃതദേഹം. വിശന്ന് വലഞ്ഞ് കുട്ടികള്‍ മൃതദേഹത്തിനരികെ കഴിഞ്ഞത് മൂന്ന് ദിവസം.
ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. നാലും ആറും വയസ്സുള്ള കുട്ടികളാണ് അച്ഛന് മരിച്ചതറിയാതെ മൂന്ന് ദവസം മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. ബറേലി സ്വദേശിയായ മനോജ് ദയാല്‍ എന്നയാളെയാണ് മരിച്ചത്. അച്ഛന് തങ്ങളോട് സംസാരിക്കുന്നില്ലെന്നും ഭക്ഷണം ആവശ്യപ്പെട്ടിട്ടും തരുന്നില്ലെന്നും കുട്ടികള്‍ കരഞ്ഞ് പറഞ്ഞതിനെത്തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാര്‍ വീട് പരിശോധിച്ചപ്പോളാണ് അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു.നോയിഡയില്‍ ജോലി ചെയ്തിരുന്ന മനോജ് കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് വീട്ടിലെത്തി തുച്ഛശമ്പളത്തില്‍ വര്‍ക്കം ഫ്രം ഹോം ആയി ജോലി നോക്കി വരികയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച ഭാര്യ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയതില്‍പ്പിന്നെ മനോജും മക്കളും മാത്രമായിരുന്നു വീട്ടില്‍.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മനോജ് തൂങ്ങിമരിച്ചതാണെന്ന് ബറേലി എ.എസ്.പി രോഹിത് സിങ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് കുട്ടികളെ അമ്മാവന്റെ വീട്ടിലേക്ക് മാറ്റി.മനോജ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.
Discussion about this post