വിദ്യാര്‍ഥികളുടെ നിലവാരത്തിനനുസരിച്ചുള്ള മാര്‍ക്കേ നല്‍കാവൂ : മാര്‍ഗനിര്‍ദേശം പുറത്തിറക്കി സിബിഎസ്ഇ

exam | Bignewslive

ന്യൂഡല്‍ഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസിലെ ഇന്റേണല്‍ അസെസ്‌മെന്റിലും പ്രാക്ടിക്കല്‍ പരീക്ഷകളിലും വാരിക്കോരി മാര്‍ക്ക് നല്‍കാതെ വിദ്യാര്‍ഥികളുടെ നിലവാരം അനുസരിച്ച് മാത്രം മാര്‍ക്ക് നല്‍കാന്‍ എക്‌സ്റ്റേണല്‍,ഇന്റേണല്‍ എക്‌സാമിനര്‍മാരോട് സിബിഎസ്ഇ.

പ്രാക്ടിക്കല്‍ പരീക്ഷ, പ്രോജക്ട് അവലോകനം, എന്നിവയ്ക്കുള്ള തീയതിയും സമയവും എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍ സ്‌കൂളിലെ ഇന്റേണല്‍ എക്‌സാമിനറുമായി കൂടിയാലോചിച്ച് തീരുമാനിക്കണം. ഇന്റേണല്‍ എക്‌സാമിനര്‍ തീയതി മുന്‍കൂട്ടി വിദ്യാര്‍ഥികളെ അറിയിക്കുകയും പരീക്ഷാദിവസം ലിങ്ക് കൈമാറുകയും വേണം.എക്‌സ്റ്റേണല്‍ എക്‌സാമിനര്‍ ഇല്ലാത്ത വിഷയങ്ങളില്‍ സ്‌കൂളിലെ ബന്ധപ്പെട്ട അധ്യാപകരാണ് ഇന്റേണല്‍ അസെസ്‌മെന്റ് നടത്തേണ്ടത്.

വൈവ പരീക്ഷകളുടെ സമയത്ത് വിദ്യാര്‍ഥി, എക്‌സ്റ്റേണല്‍ എക്‌സാമിനര്‍, ഇന്റേണല്‍ എക്‌സാമിനര്‍ എന്നിവ ഉള്‍പ്പെടുന്ന സ്‌ക്രീന്‍ഷോട്ടോ വീഡിയോ റെക്കോര്‍ഡിംഗോ ഭാവി ആവശ്യത്തിലേക്കായി ഇന്റേണല്‍ എക്‌സാമിനര്‍ എടുത്ത് വെയ്ക്കണം.
പരീക്ഷ പൂര്‍ത്തായായാലുടന്‍ പിഴവില്ലാതെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യണം. തിരുത്താന്‍ അവസരമില്ല.

Exit mobile version