ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോവിഡ് മൂലം മാതാപിതാക്കളോ മറ്റ് രക്ഷാകര്‍ത്താക്കളോ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ഇത് കൂടാതെ പ്രതിമാസം 5000 രൂപ പെന്ഷന് അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുട്ടികളെ കൈവിടാനാവില്ലെന്നും അവരെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാനസര്ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തുമെന്നും സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ സന്നദ്ധരായ സ്ത്രീകള്‍ക്ക് ഗ്രാന്റ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#COVID19 महामारी ने कई परिवारों को तोड़कर रख दिया। कई परिवार ऐसे हैं, जिनके बुढ़ापे का सहारा छिन गया और कुछ ऐसे बच्चे हैं, जिनके सिर से पिता का साया उठ गया है।
वे बच्चे, जिनके पिता, अभिभावक का साया उठ गया और कोई कमाने वाला नहीं है, इन परिवारों को रु.5000 प्रतिमाह पेंशन दी जाएगी। pic.twitter.com/vUKaioQSL5
— Shivraj Singh Chouhan (@ChouhanShivraj) May 13, 2021
അതേസമയം ഇന്നലെ മാത്രം 8,970 കോവിഡ് കേസുകളും, 84 മരണവും മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വരെ 7,00,202 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,679 പേര് മരിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30നും മെയ് 1നും നടക്കാനിരുന്ന 10,12 ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.
Discussion about this post