മുമ്പ്ര: സഹോരങ്ങളുമായി എല്ലായ്പോഴും അടികൂടുമെങ്കിലും കുറച്ച് നേരം കാണാതിരുന്നാല്‍ അതുമതി. ഇതാ സിനിമയെവെല്ലുന്ന ഒരു ചേട്ടന്റെയും അനിയന്റെയും കഥയാണ് മഹാരാഷ്ട്രയില്‍ നടന്നത്.
തന്റെ അനിയനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സ്ത്രീയെ പിന്തുടര്ന്ന് വെറും പത്തുവയസ് മാത്രം പ്രായമുള്ള ചേട്ടന് രക്ഷിച്ചിരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ് സംഭവം.
സഹോദരങ്ങളൊടൊപ്പം മുറ്റത്ത് കളിക്കുകയായിരുന്ന രണ്ടുവയസുകാരന് കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുട്ടികളുടെ അടുത്തെത്തിയ സ്ത്രീ ഇളയ കുട്ടിയെ കളിപ്പിക്കുകയും പിന്നീട് കുട്ടിയെയുമെടുത്ത് നടന്നു നീങ്ങുകയുമായിരുന്നു. ഇതു കണ്ട പത്തുവയസുകാരന് ചേട്ടന് ഇവരെ പിന്തുടര്ന്നു.
കുട്ടിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോള്‍ മിഠായി വാങ്ങിനല്‍കാന്‍ എന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് ഇവര്‍ നടത്തത്തിന്റെ വേഗം കൂട്ടിയപ്പോള്‍ കുട്ടിയും പിന്തുടര്ന്ന് ഇവര്‍ക്കൊപ്പം ഓടിയെത്തി. പത്തുമിനിറ്റോളം ഇവരെ പിന്തുടര്‍ന്നതോടെ ഒടുവില്‍ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
Discussion about this post