കുട്ടികളിലെ മോഷണം അത്ര നിസാരമായി തള്ളിക്കളയരുത്

note ban,demonetization, in-tolerating queue, woman off her t-shirt, protest,india,
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ചെറിയ പ്രായം മുതല്‍ കൗമാരക്കാലം കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് മോഷണം. ചിലതൊക്കെ തമാശയായും അവഗണിക്കാവുന്നതാകാമെങ്കിലും മോഷണം അത്ര നിസാരമല്ല. രക്ഷിതാക്കളും അധ്യാപകരും ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെങ്കില്‍ കുട്ടികള്‍ കൈവിട്ട് പോകും. ചെറിയകുട്ടികള്‍ക്കിടയില്‍ പോലും മോഷണം പതിവാകുന്നൊരു അനുഭവങ്ങള്‍ നിരവധിയാണ് . ചെറിയ ക്ലാസിലെ ഫാത്തിമയുടെ പരാതി അവള്‍ കൊണ്ട് വന്ന പത്ത് രൂപ കാണാനില്ലെന്നാണ്. കരച്ചിലോടു കരച്ചില്‍ ഞാന്‍ പറഞ്ഞു. കാശ് കണ്ടെത്താം കൂള്‍. ക്ലാസിലെ കുട്ടികളുടെ കണ്ണുകളിലേക്കൊരു നോട്ടം പായിച്ചു എല്ലാവരും നിഷ്‌കളങ്കര്‍.എല്ലാരും ഒരു കാര്യത്തില്‍ ഒരേ അഭിപ്രായത്തില്‍.. ആരും ഫാത്തിമയുടെ കാശ് എടുത്തിട്ടില്ല . ഒടുവില്‍ ഒരു തന്ത്രം പ്രയോഗിച്ചു. ചൂലിന്റെ ഈര്‍ക്കിലി കൊണ്ട് വന്നു. ഒരേ അളവില്‍ ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഈര്‍ക്കിലി മുറിച്ചു. മേശപ്പുറത്ത് വെച്ചു. ഓരോര്‍ത്തര്‍ക്കും ഓരോ ഈര്‍ക്കിലി നല്‍കി. ബുക്കിനിടയില്‍ വെക്കാന്‍ പറഞ്ഞു. എന്നിട്ട് ചെറിയൊരു ഗ്രൂപ്പ് കൗണ്‍സിലിങ്ങ് നല്‍കി. ഒപ്പം ഈര്‍ക്കിലി മന്ത്രവും. കാശ് എടുത്തവന്റെ കൈയ്യിലെ ഈര്‍ക്കിലി നീളം കൂടുമെന്ന് അവരെ വിശ്വസിപ്പിച്ചു. കുട്ടികള്‍ മുഖത്തോട് മുഖം നോക്കിയിരുന്നു. പിന്നെ ഈര്‍ക്കിലിയിലേക്കും. ഒരോര്‍ത്തരുടെ കൈയ്യിലെയും ഈര്‍ക്കിലി തിരികെ വാങ്ങി. ഒരുത്തന്റെ ഈര്‍ക്കിലി മാത്രം നീളം കുറവ്. ഞാനത് മനസ്സിലാക്കിയത് പുറത്ത് കാണിച്ചില്ല. പാവം.. നീളം കൂടാന്‍ പോകുന്ന ഈര്‍ക്കിലി അവന്‍ അല്‍പ്പം മുറിച്ച് '' ബാലന്‍സ് ' ചെയ്തതാണ്.. സുന്ദരന്‍...അവനെ ഞാന്‍ സ്‌നേഹത്തോടെ അരികില്‍ വിളിപ്പിച്ചു.. അവന്‍ തലയും താഴ്ത്തി അരികിലെത്തി.. ബുക്കിനിടയില്‍ ഒളിപ്പിച്ചു വെച്ച പത്ത് രൂപ എന്റെ കൈയ്യില്‍ വെച്ച് തന്നു. ഞാനവന് 5 രൂപ സമ്മാനമായി നല്‍കി ... ഫാത്തിമ മാത്രമല്ല അവനും സന്തോഷത്തോടെയാണ് അന്ന് വീട്ടിലേക്ക് തിരിച്ച് പോയത്. കുട്ടികളുടെ ഇത്തരം ദുശ്ശീലങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അധ്യാപകരും രക്ഷിതാക്കളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഇവരെ അകറ്റി നിര്‍ത്തുന്ന രീതിയില്‍ ഒരിക്കലും പെരുമാറരുത് . അവഗണന ഇവരെ കൂടുതല്‍ ദുശ്ശീലങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ശിക്ഷകള്‍ക്ക് ശിക്ഷണങ്ങളാകാം .. ശിക്ഷകള്‍ ലഘുവായി മാത്രമെ ഉണ്ടാകാവു. അവരൊടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച് കൂടുതല്‍ സംസാരിക്കാന്‍ സമയം കണ്ടെത്തുക . അവരുടെ പ്രശ്‌നങ്ങള്‍ക്ക് സ്‌നേഹത്തോടെ പരിഹാരം കാണുക . ഒരു കുറ്റവാളിയെപ്പോലെ ഒരിക്കലും പെരുമാറരുത്. ചെറുപ്രായത്തില്‍ രക്ഷിതാക്കളുടെ സ്‌നേഹവും വാല്‍സല്യവും വേണ്ടത്ര കിട്ടാതെ വരുന്നത് കൊണ്ടാണ് കുട്ടികള്‍ മോഷ്ടാക്കളാകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും രക്ഷിതാക്കളുടെ ദാമ്പത്യ പ്രശ്‌നങ്ങളും ഇതിന് കാരണമാകും. ഇത്തരം കുട്ടികളൊട് വഴക്കിടുകയോ കഠിനമായ ശിക്ഷാരീതികള്‍ നല്‍കുകയോ ചെയ്യരുത്. എന്നാല്‍ അവഗണിച്ച് വിടാനും പാടില്ല . സ്‌നേഹത്തോടെയും വാല്‍സല്യത്തോടെയും കൈകാര്യം ചെയ്യണം. അല്‍പ്പം ക്ഷമ തന്നെ വേണമിതിന്. (മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും, മൈന്റ് കണസള്‍ട്ടന്റുമാണ് ലേഖകന്‍- 9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)