കൊല്ലത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പോയ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമവും നഗ്നത പ്രദര്‍ശനവും

sslc exam, kidnap
കൊല്ലം: കൊല്ലത്ത് പത്താം പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് ഓട്ടോറിക്ഷയില്‍ പോയ വിദ്യാര്‍ഥിനികളെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു.ഡ്രൈവര്‍ കുട്ടികള്‍ക്കുമുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ഓട്ടോയില്‍നിന്നു ചാടി. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പോലിസെത്തി കുട്ടികളെ പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിച്ചു. ഇന്നു രാവിലെ 11.45 നായിരുന്നു സംഭവം. കൊല്ലം വെടികുന്നിന് സമീപത്ത് അഞ്ചു കുട്ടികളെ കൊല്ലം വിമലഹൃദയ ഹൈസ്‌കൂളില്‍ പരീക്ഷ എഴുതാന്‍ ഒരു കുട്ടിയുടെ അമ്മ ഓട്ടോയില്‍ കയറ്റി വിടുകയായിരുന്നു.മുണ്ടക്കല്‍ റയില്‍വേ ഗേറ്റ് അടഞ്ഞു കിടക്കുകയാണെന്നറിയിച്ച ഡ്രൈവര്‍ കുട്ടികള കപ്പലണ്ടി മുക്കിന് സമീപത്തു കൊണ്ടു പോകുന്നതിനിടെ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ഓടികൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടി.11.45 ന് കൊണ്ടേത്ത് പാലത്തിനു സമീപത്തുള്ള ഓട്ടോയിലാണ് കുട്ടികളെ കയറ്റിയതെന്ന് രക്ഷിതാവ് പറഞ്ഞു. കപ്പലണ്ടിമുക്ക് സ്വദേശി അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും പൊലിസും സ്ഥലത്തെത്തി കുട്ടികളെ സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതാന്‍ അവസരം ഒരുക്കി. ഒരു കുട്ടിയുടെ ബാഗും ഹാള്‍ ടിക്കറ്റും ഓട്ടോയിലാണ്. പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)