എല്ലാവരേയും സഹോദരങ്ങള്‍ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതില്‍ അഭിമാനമേയുള്ളൂ; കൈയ്യില്‍ ഒന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ച മലയാളി ആരാധികയുടെ മനസ്സ് നിറച്ച് ഇളയദളപതി വിജയ്

vijay,actor vijay,fan


തമിഴകത്തിന്റെ ഇളയദളപതി വിജയിയെ നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് മലയാളി യുവതി. സാധാരണ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളേക്കാളും വ്യത്യസ്തമായി നല്ലമനസ്സ് വേണ്ടുവോളം ഉള്ള ആളാണ് തമിഴ് ഇളയദളപതി വിജയ്. സാധാരണക്കാരെ സഹായിക്കാനും ആരാധകരെ ചേര്‍ത്തുപിടിക്കാനും വിജയ് കാണിക്കുന്ന മനസ്സ് പലപ്പോഴും നമ്മള്‍ കണ്ടതാണ്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ അദ്ദേഹം ആരാധകരെ നേരിട്ട് കാണാനായി ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള ശരണ്യയ്ക്ക് അത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. തന്റെ പ്രിയപ്പെട്ട അണ്ണനെ നേരിട്ട് കണ്ട ആ നിമിഷത്തെക്കുറിച്ച് ശരണ്യ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

 


വിജയിയുമായുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ടുള്ള ശരണ്യയുടെ പോസ്റ്റ് ഇങ്ങനെ:

 

ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരിൽ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാൻ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്.അണ്ണൻ പറഞ്ഞിട്ടുണ്ട്,, "Namukkana train varonanna nam konja neram platformile wait panni than aakanam " വർഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാൻ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകർക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവർ അണ്ണന്റെ വാക്കും കേൾക്കും. 
അണ്ണന്റെ haters നോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങൾ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതിൽ അഭിമാനമേയുള്ളൂ...... 
കണ്ട നിമിഷം ഞാൻ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു stuck ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാൻ പറ്റിയില്ല. എന്റെ പകർച്ച കണ്ടപ്പോൾ തന്നെ അണ്ണൻ എന്നോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. കയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമെറയിൽ നോക്കാൻ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓർമയില്ല  അണ്ണന് advnce bdy wish ചെയ്തു. "റൊമ്പ നൻട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ " എന്ന് പറഞ്ഞു. Nth sweet voice ആണ് annanteth.... ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു.  എന്റെ സ്വപ്നം നിറവേറ്റാൻ സഹായിച്ച VMI HEAD BUSSY ANAND സർ നും തിരുനെൽവേലി SAJI ചേട്ടനും സെബാസ്റ്റ്യൻ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി 

ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ്‌ മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്നത് 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)