കൊച്ചി: താന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ തള്ളി ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്ത്. കുടുംബ സുഹൃത്തായ കേന്ദ്രസഹമന്ത്രി വി മുരളീധരനെ കാണാന്‍ വേണ്ടി പോയതാണെന്നും ഈ സമയത്ത് ബിജെപി പതാക നല്കി സ്വീകരിച്ചതാണെന്നും അവര്‍ പറഞ്ഞു.
കര്‍ണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിന് വേദിയില്‍ നില്ക്കുന്ന അഞ്ജു ബോബി ജോര്‍ജിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് അഞ്ജു ബിജെപിയില്‍ ചേര്‍ന്നെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.
അഞ്ജു ബോബി ജോര്‍ജ് തന്നെ കാണാനായാണ് ബംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരനും പറഞ്ഞു.
ബിജെപി കര്‍ണാടക എന്ന പേജും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമാണ് അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളിലും ചിത്രം പ്രചരിച്ച് തുടങ്ങി. എന്നാല്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും അഞ്ജു വ്യക്തമാക്കി.
Discussion about this post