ദമ്പതികള്‍ അറിയാതെ ഗര്‍ഭഛിദ്രം നടത്തി: കായംകുളത്തെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതി, തെളിവുണ്ടായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം

കായംകുളം: ദമ്പതികള്‍ അറിയാതെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഗര്‍ഭഛിദ്രം നടത്തിയതായി പരാതി. കായംകുളം കൃഷ്ണപുരത്തുള്ള സ്വകാര്യ ആശുപത്രിക്ക് എതിരെയാണ് പരാതി.

കുന്നത്താലുംമൂട് സ്വദേശികളാണ് പരാതിയുമായി എത്തിയത്. കഴിഞ്ഞ മെയ് 11 നാണ് സംഭവം നടന്നതെന്നാണ് ആരോപണം. ജൂണ്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയെന്നും ഇവര്‍ പറയുന്നു.

തെളിവുകള്‍ അടക്കം നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും ദമ്പതികള്‍ ആരോപിക്കുന്നു. ഡോക്ടര്‍ വീഴ്ച പറ്റിയത് സമ്മതിക്കുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ അടക്കം ആണ് പരാതി നല്‍കിയതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.

Exit mobile version