കൊല്ലം: കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മുണ്ടയ്ക്കല്‍ അഗതിമന്ദിരത്തിന്റെ മുഖം മാറുന്നു. പരിമിതമായ സൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന അഗതിമന്ദിരത്തിലെ ദുരിതം മാറി. ദുരിതപൂര്‍ണമായ ജീവിതസാഹര്യങ്ങള്‍ പത്ര-ദൃശ്യങ്ങളിലുടെ അറിഞ്ഞ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി സഹായഹസ്തവുമായി വരികയായിരുന്നു.
ഇതുവരെ യൂസഫലിയുടെ 75 ലക്ഷം രൂപയുടെ സഹായമെത്തി. ആദ്യവര്‍ഷം 25 ലക്ഷം അനുവദിച്ചു. ആ വര്‍ഷം തന്നെ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുവാനും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി ശുചിമുറികള്‍ നിര്‍മിച്ചു. കൂടാതെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാനും പണം ചിലവഴിച്ചു.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മാറ്റുവാന്‍ കഴിഞ്ഞ വര്‍ഷം 25 ലക്ഷം കൂടി നല്കി. ഈ തുക ഉപയോഗിച്ച് അഗതിമന്ദിരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി വരികയാണ്. നിലവില്‍ ഇവിടെ താമസിക്കുന്ന 114 അന്തേവാസികള്‍ക്കും കിടക്കന് കട്ടിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഭക്ഷണം കഴിക്കന്‍ ഹാളും ഒരുക്കി. ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് കൂടി കഴിഞ്ഞദിവസം 25 ലക്ഷം കൂടി കൈമാറി.
ഇതുവരെ യൂസഫലിയുടെ 75 ലക്ഷം രൂപയുടെ സഹായമാണ് നല്‍കിയത്.
ലുലു ഗ്രൂപ്പ് റീജിനല്‍ ഡയറക്ടര്‍ ജോഷി ഷാഡനന്ദന്, പൂവര്‍ഹോം സൊസൈറ്റി സെക്രട്ടറി ഡോ. ഡി ശ്രീകുമാറിനും 25 ലക്ഷംരൂപയുടെ ചെക്ക് കൈമാറി.
Discussion about this post