മുംബൈ: അടൂരില്‍ നിന്നും കാണാതായ മൂന്ന് നഴ്സിങ് വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികളെ റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. യാത്രാ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
സ്വകാര്യ ആയൂര്‍വേദ കോളേജിലെ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പുണെ സ്വദേശിനിയാണ്. പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശിനികളാണ് മറ്റുള്ളവര്‍. ഇവര്‍ മൂവരും കൂടി ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇടയ്ക്ക് ഇവര്‍ ഫോണ്‍ ഓണ്‍ ചെയ്ത ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. മലപ്പുറം, പൂനെ സ്വദേശികളാണ് പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇന്നലെ മുതലാണ് മൂന്ന് പെണ്‍കുട്ടികളെ കാണാതായത്.
വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ നഴ്സിങ് ഹോമിന് മുന്നിലെ സ്റ്റേഷനറി കടയില്‍ നിന്നും പെന്‍സില്‍ വാങ്ങിയ ശേഷം അതുവഴി വന്ന ഓട്ടോറിക്ഷയില്‍ മൂവരും കയറിപോകുന്നത് കണ്ടവരുണ്ട്. സ്ഥാപനം അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പരാതിയില്‍ അടൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post