വഴിയൊരുക്കി കാക്കാം ഒരു കുഞ്ഞുജീവന്‍: 10 ദിവസം പ്രായമായ കുഞ്ഞുമായി കണ്ണൂരില്‍ നിന്ന് ആംബുലന്‍സ് വരുന്നു

കോഴിക്കോട്: വീണ്ടുമൊരു ജീവന്‍രക്ഷാ എമര്‍ജന്‍സി ദൗത്യവുമായി നവജാത ശിശുവുമായി കണ്ണൂരില്‍ നിന്ന് ആംബുലന്‍സ് വരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 10 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് എറണാകുളത്തേക്കാണ് വരുന്നത്.

KL 02 BD 8296 എന്ന ആംബുലന്‍സിലാണ് വരുന്നത്. ഹൃദയവാല്‍വിന് തകരാറുള്ള കുഞ്ഞിന് അമൃത ഹോസ്പിറ്റലിലാണ് ചികിത്സയൊരിക്കുന്നത്. വൈകിട്ട് 8 മണിയോട് കൂടി പരിയാരത്തുനിന്നും ആംബുലന്‍സ് പുറപ്പെടും. റോഡിലെ ട്രാഫിക് ഒഴിവാക്കി ആംബുലന്‍സിന് വഴിയൊരുക്കാം.

Exit mobile version