തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സഹായം ഇല്ലാതെ വിമാനത്താവളം വികസിപ്പിക്കാനാകില്ല. ഏതെങ്കിലുമൊരു കമ്പനിക്ക് മാത്രമായി വിമാനത്താവള വികസനം സാധ്യമാകില്ല.
കേരളത്തിലെ വ്യോമയാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് യോഗം ചേരണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള നടപടിക്ക് കേന്ദ്രമന്ത്രിസഭായോഗം അടുത്തമാസം അംഗീകാരം നല്‍കാനിരിക്കെയാണ് കേരളം നിലപാട് കടുപ്പിക്കുന്നത്. വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയുമായി കേരള ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്ക്കരിക്കാന് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
തിരുവനന്തപുരത്തു നിന്നുള്ള വിമാനസര്‍വീസുകള്‍ കുറയുന്നത് കേന്ദ്രം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര ആഭ്യന്തര വിമാനയാത്ര നിരക്കുകള്‍ വര്‍ധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ എയര്‍ലൈനുകളുടെ യോഗം വ്യോമയാന സെക്രട്ടറി വിളിച്ചു ചേര്‍ക്കും.
ഈദ് അവധിക്ക് പ്രവാസി മലയാളികള്‍ക്ക് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വരാന്‍ പോലും കഴിയാത്തവിധം നിരക്കുയര്ന്നതായി മുഖ്യമന്ത്രി വ്യോമയാന സെക്രട്ടറിയെ അറിയിച്ചു. വിമാനത്താവളങ്ങളുടെ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Discussion about this post