കൊച്ചി: എറണാകുളം വൈപ്പിന്‍ ഓച്ചന്‍ തുരുത്ത് പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നു. സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പിന്തുടര്ന്ന് ഞാറക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈപ്പിന്‍ ഓച്ചത്തുരുത്ത് നിത്യ സഹായ മാതാ ദേവാലയത്തിലാണ് മോഷണം നടന്നത്. പള്ളിയുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷ്ടാവ് പണം മോഷ്ടിച്ചത്. എല്ലാ ആഴ്ചകളിലും പതിനായിരത്തിലധികം രൂപ ഇതില്‍ നിന്നും ലഭിക്കാറുണ്ടെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്.
കൂടാതെ സ്റ്റോര്‍ റൂമും കുത്തിത്തുറന്നു. ശുശ്രൂഷകരില്‍ ഒരാള്‍ രാവിലെ പള്ളിയില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഞായറാഴ്ചകളില്‍ മാത്രമാണ് നേര്‍ച്ചപ്പെട്ടി തുറക്കാറുള്ളത്.
പോലീസ് നടത്തിയ പരിശോധനയില്‍ നേര്‍ച്ചപ്പെട്ടി തകര്‍ക്കാന്‍ ഉപയോഗിച്ച പാര സമീപത്തു നിന്നും കണ്ടെത്തി.
Discussion about this post