മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വൈറല്‍ പനി ബാധിച്ച് യുവതി മരിച്ചു. ആന്ധ്ര കുര്‍നൂല്‍ സ്വദേശിനി സബീന പര്‍വീണ്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിപ്പ ബാധിച്ചല്ല മരണമെന്നാണ് പ്രാഥമിക നിഗമനം. യുവതിയ്ക്ക് രോഗബാധയ്ക്കിടയാക്കിയത് ഏതുതരം വൈറസ് ആണെന്നു സ്ഥിരീകരിക്കാന്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.
കൂടാതെ പത്തനംതിട്ടയിലും പനി ബാധിച്ച് യുവതി മരിച്ചു. മല്ലപ്പള്ളി ആനിക്കാട് പുളിക്കാമല കൊട്ടിയാമാക്കല് സൂസമ്മ (47) ആണ് മരിച്ചത്. എച്ച് 1 എന്‍ 1 ആണെന്നു സംശയിക്കുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി സാംപിളുകള്‍ പുണെയ്ക്ക് അയച്ചു.
Discussion about this post