കൊച്ചി: ടെക്നോസിന്റെ സ്ഥാപക ചെയര്‍മാനായിരുന്ന രാജേഷ് കുമാറിന്റെ സ്മരണയ്ക്കായി രാജേഷ് കുമാര്‍ കെകെ മെമ്മോറിയല്‍ ട്രസ്റ്റ് നല്കുന്ന ആറാമത് പുരസ്കാരം നിപ്പ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയ്ക്ക്.
ജൂണ്‍ രണ്ടിനു വൈകിട്ട് അഞ്ചിനു അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നു ലിനിയുടെ ഭര്‍ത്താവ് പി സജീഷിന് അവാര്‍ഡ് സമ്മാനിക്കും. 25,000 രൂപയും ട്രോഫിയും അടങ്ങുന്നതാണു പുരസ്കാരം.
Discussion about this post