സ്‌കൂളുകള്‍ ജൂണ്‍ 3ന് തന്നെ തുറക്കും: സമൂഹമാധ്യമങ്ങളിലേത് വ്യാജപ്രചരണമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ 3ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ജൂണ്‍ 12 നേ സ്‌കൂള്‍ തുറക്കൂ എന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ തെറ്റെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശം മാതാപിതാക്കളുടെ ഇടയില്‍ ആശങ്ക ഉണര്‍ത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്.

Exit mobile version