മുംബൈ: പ്രിയപ്പെട്ടവരുടെ വിയോഗത്തിലെ അനുശോചനക്കുറിപ്പും ചരമദിനത്തില്‍ സ്മരണ പുതുക്കിയുള്ള കുറിപ്പും സാധാരണമാണ്. എന്നാലിപ്പോള്‍ അത്തരത്തിലെ ഒരു അനുസ്മരണക്കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികത്തിന് വീട്ടുകാര്‍ പത്രത്തില്‍ നല്‍കിയ പരസ്യമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുന്നത്.
‘ചുഞ്ചു നായര്‍’ എന്ന പൂച്ചയുടെ പേരാണ് ട്രോളന്‍മാരെ ആകര്‍ഷിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ഞായറാഴ്ച പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളുകള്‍ക്ക് കാരണം.
വളര്‍ത്തുപൂച്ച ചുഞ്ചു നായരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ‘മോളൂട്ടീ വീ ബാഡ്‌ലി മിസ് യു’ എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യമാണ് ശ്രദ്ധേയമായത്. പരസ്യം വൈറലായതോടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളും കമന്റുകളുമായി സജീവമായിരിക്കുന്നത്.
പരസ്യം ഹിറ്റായതോടെ ട്രോളന്‍മാരും രംഗത്തെത്തി. ‘ചുഞ്ചു നായര്‍ പൂച്ച’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടും ചുഞ്ചുവിന്റെ ആരാധകര്‍ ഉണ്ടാക്കിയിട്ടുണ്ട്.
എന്ത് തന്നെയായാലും വീട്ടുകാരുടെ മാത്രം ചുഞ്ചു നായര്‍ ഇപ്പോള്‍ സൈബര്‍ലോകത്ത് ഒട്ടേറെ ആരാധകരെയാണ് ഉണ്ടാക്കിയിരിക്കുന്നത്.