തിരുവനന്തപുരം: ദാരിദ്രത്തിന്റെയും കഷ്ടതകളില്‍ നിന്നും കരകയറി വന്ന വ്യക്തിയാണ് മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവിനടുത്തുള്ള നവോദയ ദാന ഗ്രാമത്തില്‍ ജനിച്ച ഡോ: സൈതലവി ചീരങ്ങോട്ട്. അദ്ദേഹത്തിന്റെ ചില ഓര്‍മ്മകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. ലയാളത്തിന്റെ മതാതീതമായ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നേര്‍ക്കാഴ്ചയാണ് സൈതലവിയുടെ ബാല്യകാല സ്മരണയിലെ ഓരോ അക്ഷരവുമെന്ന് അദ്ദേഹം കുറിക്കുന്നുണ്ട്. കെപി രാമനുണ്ണിയും ആലങ്കോട് ലീലാകൃഷ്ണനും നമ്മോട് പറഞ്ഞുവെച്ചതിന്റെ തുടര്‍ച്ചയാണ് മനസ്സില്‍ തട്ടിയ ഈ കുറിപ്പെന്നും അതിനാലാണ് അത് പങ്കുവെയ്ക്കുന്നതെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഡോ. സൈതലവിയെ കുറിച്ച്
സ്വന്തം മകളുടെ പരീക്ഷ ഫലം പങ്കുവെച്ച്‌കൊണ്ടാണ് തന്റെ മരവിപ്പിക്കുന്ന കുട്ടികാല ഓര്‍മ്മകള്‍ ഡോ: സൈതലവി പങ്കുവെക്കുന്നത്. മദ്രാസ് ജീവിതം ഇന്നും ഒരു വേദനയാണ് സൈതലവിക്ക് അക്ഷരങ്ങള്‍ കൂട്ടി എഴുതാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ മദ്രാസില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു കുട്ടിത്തം തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇത് പഠനത്തില്‍ മോശമായത് കൊണ്ടല്ല, ഫീസ് അടക്കാത്തതിനായിരുന്നു.
പഠപ്പില്‍ കേമനായിരുന്നു സൈതലവി, സ്വന്തം കണ്ണ് നനച്ച മാര്‍ക്കായിരുന്നു ഓരോ പരീക്ഷ പേപ്പറുകളിലും വാങ്ങിക്കൂട്ടിയത്. സ്‌കൂളിലെ ഏഴാം ക്ലാസ് വരെയുള്ള കാലയളവിനിടെ ഒരു പ്രാവശ്യം രണ്ടിലും മൂന്ന് പ്രാവശ്യം മൂന്നാം ക്ലാസിലും മദ്രസയില്‍ പുന:പ്രവേശനം നേടി. രണ്ടില്‍ വീണ്ടും ചേര്‍ന്നപ്പോള്‍ എങ്ങനെയൊക്കെയോ മൂന്നു വരെ എത്താനായി. എന്നാല്‍ മൂന്നിലെ പുന:പ്രവേശനങ്ങള്‍ക്ക് കാല്‍ക്കൊല്ല പരീക്ഷക്കപ്പുറം പോവാന്‍ സാധിച്ചില്ല.
സമപ്രായക്കാരൊക്കെ അഞ്ചിലും ആറിലുമിരിക്കുമ്പോഴും പലരും മദ്രസയില്‍ നിന്ന് പാസ് ഔട്ട് ആയപ്പോഴും മൂന്നില്‍ തന്നെയിരിക്കേണ്ടി വന്നപ്പോള്‍ ഒട്ടും വിഷമം തോന്നിയില്ല സൈതലവിക്ക്. മദ്രസയില്‍ തിരികെയെത്തുമ്പോഴും അതിരറ്റ ആഹ്ലാദമുണ്ടായിരുന്നു, ഇത് പലപ്പോഴും സ്‌കൂളിലെ മാപ്പിളക്കുട്ടികളുടെ കളിയാക്കലുകളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയായിരുന്നു.
എന്നാല്‍ ഈ സമയങ്ങളിലും താങ്ങും തണലുമായി ചിലര്‍ ഒപ്പം കൂടിയിരുന്നു. അവര്‍ തന്റെ ജീവിതത്തില്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഇതില്‍ പ്രഥമ സ്ഥാനം വഹിച്ചത് രാധേട്ടന്‍ എന്ന വ്യക്തിയാണ്. ഇവരെ കുടാതെ കുമാരന്‍ കുട്ടി മാഷും കുടുംബവും. അങ്ങനെ പേരുകള്‍ നീണ്ടു നീണ്ടു പോകും. ഇവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിരുന്ന ഒരു കാര്യമായിരുന്ന ‘ സൈയ്തു.. നന്നായി പഠിക്കണം’ ആ വാക്കുകള്‍ കൂടെ കൂട്ടി സൈയ്തു പതറാതെ മുന്നോട്ട് പോയി.
അതേ സമയം മാപ്പിള പ്രമാണിമാര്‍ തന്നെ അത്രയൊന്നും പ്രോത്സാഹിപ്പിച്ചിരുന്നില്ല, മാത്രമല്ല പലപ്പോഴും നിരുത്സാഹപ്പെടുത്തുകയും കളിയാക്കുകയും ചെയ്തിരുന്നു. ‘പഠിച്ചിട്ടെന്താ കാര്യം? നിനക്ക് പൈസ കെട്ടിവെക്കാന്‍ പറ്റുമോ?’ഇങ്ങനെ നിരാസപ്പെടുത്തുന്ന ചോദ്യങ്ങളായിരുന്നു ഇവരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. കന്നുപൂട്ടുകാരനും കന്നുകച്ചവടം കൊണ്ട് കടം കൊയ്യുന്നവനും വീടിനെക്കാള്‍ ലീഗിനെ പ്രേമിച്ച് എല്ലാം തുലക്കുന്നവനുമായ ഒരു പാവത്തിന്റെ മകന്‍ എന്താവാനാണെന്ന് അവരൊക്കെ പറഞ്ഞ നടന്നു.
പരിഹാസം തുടര്‍ന്നപ്പോള്‍ പിന്നെ പിന്നെ ഇത്തരം പ്രകടനങ്ങള്‍ക്ക് ഇടം കൊടുക്കാതെ സൈയ്ത് മുഖം തിരിച്ച് നടക്കാന്‍ തുടങ്ങി. ഉള്ളിലുള്ള വീറും വാശിയും വിടാതെ ഡോക്ടര്‍ പദവിയില്‍ എത്തി,
മതപഠനം പിന്നീടാരംഭിക്കുന്നത് അധ്യാപകനായ ശേഷമാണ്. ഇതിലെ മറ്റൊരു കൗതുകം എന്നത്
സൈയ്തല്‍ തന്നെയാണ് സൈയ്തലിന്റെ ഉസ്താദ് എന്നതാണ്.
തികച്ചുമൊരു ഏകലവ്യന്‍. ഐപിച്ച് പ്രസിദ്ധീകരണങ്ങളാണ് ആദ്യം കൈയ്യില്‍ കിട്ടിയത്. ബിഎഡിന് കൂടെ പഠിച്ച കൂട്ടുകാരനില്‍ നിന്ന്. പക്ഷേ, വായന സ്വതന്ത്രവും വിമര്‍ശനാത്മകവുമായിരുന്നു. ഇന്നുമതെ യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാതെ. ഏതെങ്കിലും കൂട്ടത്തില്‍ ചേര്‍ന്നല്ല പിറന്നുവീണ മതത്തെ അറിഞ്ഞത്. സ്വയം തേടിയിറഞ്ഞതാണ്. അതൊരു വലിയ അനുഗ്രഹമായി ഇന്ന് അനുഭവപ്പെടുന്നു. അതുകൊണ്ട് തന്റെ ഇസ്ലാം തന്റെ സ്വന്തം ഇസ്ലാമായിരിക്കാം. അതങ്ങനെത്തന്നെയായിരിക്കും.
മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്
Discussion about this post