തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

കോതമംഗലം: തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി പെരിയാറില്‍ മുങ്ങി മരിച്ചു.നെടുമ്പാശേരി സ്വദേശിനി ശ്വേത(17) ആണ് മരിച്ചത്. കുടുംബത്തോടൊപ്പമാണ് പെണ്‍കുട്ടി എത്തിയത്.

റിസോര്‍ട്ടിന് മുന്‍വശമുള്ള കടവില്‍ കുടുംബത്തോടൊപ്പം കളിക്കുന്നതിന് ഇടയില്‍ കൂടെയുള്ള കുട്ടി പുഴയിലേക്ക് നീന്തി. ആ കുട്ടിയെ പിടിക്കുന്നതിനായി പിന്നാലെ പോയപ്പോഴാണ് ശ്വേത അപകടത്തില്‍പ്പെട്ടത്. വനപാലകരും, കുട്ടമ്പുഴ പോലീസും ചേര്‍ന്ന നടത്തിയ തെരച്ചിലില്‍ ശ്വേതയെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശ്വേതയ്ക്ക് നീന്തല്‍ അറിയാമായിരുന്നു. പക്ഷേ അടിയൊഴിക്കില്‍ പെട്ടതോടെ രക്ഷപ്പെടാന്‍ സാധിക്കാതെ പോയി. കാപ്പശേരി ഗവ.സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ശ്വേത.

Exit mobile version