തിരുവനന്തപുരം: പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോഡിയുടെ ആദ്യത്തെ വാര്‍ത്താസമ്മേളനത്തെ ട്രോളി വിടി ബല്‍റാം എംഎല്‍എ. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നതെന്ന് ബല്‍റാം പരിഹസിച്ചു.
ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറയാനാണ് താന്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയതെന്നായിരുന്നു മോഡിയുടെ പ്രതികരണം. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് നരേന്ദ്ര മോഡി മാധ്യമങ്ങളെ കണ്ടെതെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല.
താന്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരനാണെന്നും ബിജെപി അധ്യക്ഷന്‍ ഉള്ളപ്പോള്‍ താന്‍ മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നുമായിരുന്നു മോഡിയുടെ പ്രതികരണം.