കൊച്ചി: പ്രണയം കൊണ്ട് ക്യാന്‍സറിനെ കീഴ്പ്പെടുത്തുകയാണ് സച്ചിന്-ഭവ്യ ദമ്പതികള്‍ക്ക്, ഇരുവര്‍ക്കും നിറഞ്ഞ കൈയ്യടികളാണ് മലയാളികള്‍ നല്‍കിയത്. പ്രാര്‍ത്ഥനകള്‍ക്കെല്ലാം നന്ദിയറിയിച്ച്, മരുന്നിനൊപ്പം സ്നേഹവും പിന്തുണയും കൂടിയായപ്പോള്‍ കാന്‍സര്‍ തോറ്റ് മടങ്ങുന്നതിന്റെ വിവരങ്ങള്‍ സച്ചിന് നേരത്തെ പങ്കുവച്ചിരുന്നു.
ഇപ്പോള്‍ പ്രതീക്ഷയുടെ പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സച്ചിന്. കാന്‍സറിനെതിരായ പടയൊരുക്കം വിജയം കാണുന്ന സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്.
അസുഖം നോര്‍മലായി വന്നിട്ടുണ്ട്. കീമോ നിര്‍ത്തിയിരിക്കുന്നു. സ്കാനിങ്ങില്‍ നിലവില്‍ ഇപ്പോള്‍ അസുഖം കാണുന്നില്ല. പക്ഷെ ചെറിയ ചെറിയ രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ കാണാന്‍ കഴിയില്ല. സര്‍ജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജില്‍ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കള്‍ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അപ്പോള്‍ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായ്മ ചെയ്യാന്‍ റേഡിയേഷന് വേണ്ടിവരും. 54 യൂണിറ്റ് റേഡിയേഷന് 30 ദിവസങ്ങളായി ചെയ്യേണ്ടിവരും. ഈ മാസം 22 ന് ഏര്‍ണാംകുളം ലേക്ഷോര് ഹോസ്പിറ്റലില്‍ റേഡിയേഷന് തുടങ്ങുമെന്നും സച്ചിന് കുറിച്ചു.
തന്റെ പ്രണയിനിക്ക് കാന്‍സറാണെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു സച്ചിന്. കാന്‍സറിന്റെ വേദനയിലും ഭവ്യയെ അവന്റെ ജീവിതത്തിലേക്ക് കൂട്ടിയിരുന്നു. എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സറാണ് ഭവ്യയ്ക്ക്.
അസഹ്യമായ ഒരു പുറം വേദനയിലൂടെയാണ് കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍ ഭവ്യയില്‍ കണ്ടുതുടങ്ങുന്നത്. വിദഗ്ധ പരിശോധനയില്‍ കാന്‍സറാണെന്ന് സ്ഥിരീകരിച്ചു. കാന്‍സറിനേക്കാള്‍ മുകളില്‍ തന്നെയാണ് പ്രണയമെന്ന് പറഞ്ഞ് സച്ചിന് അവളെ ചേര്‍ത്തുനിര്‍ത്തി.
” പ്രിയപ്പെട്ട സുഹൃത്തുക്കളെ.. സ്കാനിങ് റിപ്പോർട്ട് വന്നു.. അസുഖം നോർമലായി വന്നിട്ടുണ്ട്.. കീമോ നിർത്തിയിരിക്കുന്നു..pet ct സ്കാനിങ്ങിൽ നിലവിൽ ഇപ്പോൾ അസുഖം കാണുന്നില്ല.. പക്ഷെ ചെറിയ ചെറിയ രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല.. സർജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജിൽ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കൾ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.. അപ്പോൾ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാൻ റേഡിയേഷൻ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.. ഇന്ന് റേഡിയേഷൻ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് ഏർണാംകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങും.. ശെനിയും,ഞായറും റേഡിയേഷൻ ഇല്ലാത്തതിനാൽ.. 6 ആഴ്ച അവിടെ നിൽകേണ്ടിവരും…
ഇപ്പോൾ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാര്‍ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്.. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്..🙏🙏🙏”
Discussion about this post