കണ്ണൂര്‍: അറയ്ക്കല്‍ രാജവംശത്തിന്റെ 40 ാമത് അധികാരിയായി അറയ്ക്കല്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബി കുഞ്ഞു ബീവി അധികാരമേറ്റു. വൈകീട്ട് 6 മണിയോടെ കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിനകത്ത് ബീവിയുടെ സ്വവസതിയായ ‘അല്‍മാര്‍ മഹലിലായിരുന്നു സ്ഥാനാരോഹണം.
വെള്ളി വിളക്കിനെ സാക്ഷിയാക്കി അംശവടിയും വാളും പരിചയും തട്ടുകുടയും ഏറ്റുവാങ്ങി. സുല്‍ത്താന ആദിരാജ ഫാത്തിമ മുത്തുബീവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ബീവി സ്ഥാനമേറ്റത്. രാജഭരണത്തിന്റെ ഭാഗമായ സ്ഥാനചിഹ്നങ്ങളും ശേഷിപ്പുകളുമെല്ലാം പുതിയ ബീവിക്ക് കൈമാറിയതോടെ രാജാധികാരം ഏല്ക്കുക എന്ന ചടങ്ങ് പൂര്‍ണ്ണമായി.
കേരളത്തിലെ ഏക മുസ്ലിംരാജവംശമായ അറയ്ക്കല്‍ രാജവംശത്തിലെ ഭരണാധിപയാണ് അറയ്ക്കല്‍ ബീവി. അറയ്ക്കല്‍ രാജവംശം മരുമക്കത്തായ സമ്പ്രദായമാണ് ആചരിച്ചു പോരുന്നത്. ൗ രാജവംശത്തിലെ പ്രായമുള്ളവര്‍ ആരാണോ അവരാണ് സ്ത്രീ പുരുഷ ഭേദമില്ലാതെ രാജസ്ഥാനം അലങ്കരിക്കുന്നത്. കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്.
മദ്രാസ് പോര്‍ട്ട് അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച മര്‍ഹൂം എ പി ആലിപ്പിയാണ് ഭര്‍ത്താവ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്.
Discussion about this post