കോഴിക്കോട്: മൂന്നര വയസ്സായ കുഞ്ഞ് ആദ്യ നോമ്പ് പൂര്‍ത്തീകരിച്ചെന്ന് പറഞ്ഞുള്ള
ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി. ചിത്രം കുഞ്ഞുങ്ങളെ പട്ടിണിക്കിടാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് ചൈല്‍ഡ് റൈറ്റ്സിന് പരാതി നല്‍കിയത്.
അധ്യാപികയായ നസീറയാണ് പരാതി നല്‍കിയത്. നൗഫല്‍ താഹയെന്നയാള് ഫുഡ് സ്റ്റോറീസ് എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രത്തിനെതിരെയാണ് പരാതി.
കുഞ്ഞുങ്ങളുടെ ശരീരത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന ഈ പട്ടിണിക്കിടല്‍ ആ കുട്ടിയുടെ ബന്ധു തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ കുഞ്ഞിന്റെ ചിത്രം പ്രചോദനമായി കണ്ട് മറ്റുപല വീടുകളിലും ഇതുപോലെ ചെയ്യാന്‍ കുട്ടികളെ നിര്‍ബന്ധിക്കാന്‍ സാധ്യതയുണ്ട്.’ അതിനാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ നസീറ ആവശ്യപ്പെടുന്നത്.
തന്റെ സഹോദരിയുടെ മൂന്നര വയസു പ്രായമുള്ള കുഞ്ഞ് ആദ്യ നോമ്പ് പൂര്‍ത്തീകരിച്ചുവെന്നു പറഞ്ഞായിരുന്നു നൗഫല്‍ ചിത്രം പങ്കുവെച്ചത്.
”പടച്ചോനേ…. കുറച്ചുനേരം കൂടി ഇതൊന്നും എന്നെ കാണിക്കല്ലേ… നോമ്പൊന്നു മുറിച്ചോട്ടെ… സഹോദരിയുടെ മകള്‍ മൂന്നര വയസുപ്രായം… ജീവിതത്തിലെ ആദ്യ നോമ്പ് ഇന്നലെ പൂര്‍ത്തീകരിച്ചു… അല്‍ഹംദുലില്ലാഹ്…’ എന്നുപറയുന്നതായിരുന്നു നൗഫലിന്റെ കുറിപ്പ്.
Discussion about this post