പത്തനംതിട്ട: ഒരേ ദിവസം ജനിച്ച മൂന്ന് സഹോദരങ്ങള്‍ക്കും എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയം. കോന്നി ഐരവണ്‍ പിഎസ്‌വിപിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ സോന പൊന്നച്ചന്‍, സജോ പൊന്നച്ചന്‍, സിജോ പൊന്നച്ചന്‍ എന്നിവരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി, അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കോന്നി ആവോലിക്കുഴി സ്വദേശികളായ ഈശോ പൊന്നച്ചന്‍, അന്നമ്മ പൊന്നച്ചന്‍ ദമ്പതികളുടെ മക്കളാണ് മൂവരും. 2003 ഫെബ്രുവരി 13-നാണ് ഇവര്‍ ജനിച്ചത്.മക്കളുടെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നതായി ഇരുവരും പ്രതികരിച്ചു. മൂന്നുപേര്‍ക്കും മികച്ച വിജയം നേടാനായതില്‍ വലിയ അഭിമാനമുണ്ടെന്നും ഇവര്‍ പറയുന്നു.
എട്ടാംതരം വരെ ഐരവണിലെ കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂളിലായിരുന്നു മൂവരും പഠിച്ചത്. പിന്നീട് പിഎസ്‌വിപിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറുകയായിരുന്നു.