തൃശ്ശൂര്‍: നിഷ്കളങ്ക സ്നേഹം കൊണ്ട് സൈബര്‍ലോകം കീഴടക്കിയിരിക്കുകയാണ് മൂന്നുകുരുന്നുകള്. വിറ്റുപോയ ആട്ടിന്‍കുട്ടികളെ പിരിഞ്ഞിരിക്കാന്‍ ആകില്ലെന്നും, അവരെ കാണുന്നതിന് അനുവാദം ചോദിച്ച് അവരെഴുതിയ ഹൃദയം കീഴടക്കുന്ന കത്താണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
നിധിന് ജി നെടുമ്പിനാല്‍ എന്നയാളാണ് ആട്ടിന്‍കുട്ടികളെ അത്രമേല്‍ സ്നേഹിക്കുന്ന കുട്ടികളെഴുതിയ കത്ത് പങ്കുവച്ചത്. ഇപ്പോള്‍ അവരെ കണ്ടെത്തിയ വിവരവും നിധിന് തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.
കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എംഎംസിഎസ്പിഎം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാര്‍ഥി ജോര്‍ജി കോശി, ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ എസ് മാത്യു എന്നീ കുട്ടികളാണ് ആ കത്തിന് പിന്നില്‍. ചക്കുവള്ളി തെക്കേഭാഗത്ത് വീട്ടില്‍ കോശിയുടെയും സുനി കോശിയുടെയും മക്കളാണ് ഇവര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്ന കത്തിലെ വരികള്‍ ഇങ്ങനെ:
‘പ്രിയപ്പെട്ട അങ്കിള്‍,
എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്മിഷന് തരും എന്ന ഉറപ്പോടെ ഞാന്‍ നിര്‍ത്തുന്നു’.
എന്നാല്‍ കത്തില്‍ കുട്ടികളുടെ പേരുണ്ടായിരുന്നില്ല. ഇതാണ് മലയാളികള്‍ തേടി നടന്ന ആ കുട്ടികള്‍ എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെ നിധിന് തന്നെയാണ് ന•യുള്ള കുട്ടികളെ വീണ്ടും പരിചയപ്പെടുത്തുന്നത്.
Discussion about this post