എഴുകോണ്‍: പോലീസ് ജോലി എന്ന് പറഞ്ഞാലേ അപകടം പിടിച്ചതാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ജോലി ചെയ്യുന്ന പരിസരം കൂടി അപകടം പിടിച്ചതാണെങ്കിലോ. തകര്‍ന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന കൂരയിലാണ് ഈ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. സിഐ ഉള്‍പ്പടെ 45ഓളം ഉദ്യോഗസ്ഥരുണ്ട് ഈ വാടക കെട്ടിടത്തില്‍.
കറുത്ത ചെള്ളും മരപ്പട്ടിയുമൊക്കെ എഴുകോണ്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ അന്തേവാസികളാണ്. പലപ്പോഴും പാമ്പും പഴുതാരയും അതിഥികളായി എത്തും. 8 വനിത പോലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ ഇവിടെ ജോലി ചെയ്യുന്നു. ഇവര്‍ക്ക് വസ്ത്രം മാറാന്‍ മുറികളില്ല മഴ പെയ്താല്‍ പറയേണ്ട സ്റ്റേഷന്‍ വെള്ളത്തിനടിയിലാവും.
ഈ അടുത്ത കാലത്താണ് ഇവിടെ ശുചിമുറി നിര്‍മ്മിച്ചത്. അതും വനിത ജീവനക്കാരുടെ ശക്തമായ ആവശ്യം കാരണം. കെട്ടിടം മാറണമെന്ന ആവശ്യത്തിനു പതിറ്റാണ്ടിന്റെ പഴക്കം ഉണ്ട്. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് പി അയിഷപോറ്റി പറയുന്നു. പക്ഷേ അതിനു വര്‍ഷങ്ങള്‍ വേണ്ടി വരും. കെട്ടിടം നിലം പൊത്തിയാല്‍ വന്‍ ദുരന്തമാകും ഫലം. ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയോടെയാണ് ദിവസവും വീട്ടില്‍നിന്ന് ഇറങ്ങുന്നതെന്ന് പോലീസുകാര്‍ പറയുന്നു.
Discussion about this post