തൃശ്ശൂര്‍: ഓപ്പണ്‍ വോട്ട് ചെയ്തെന്ന് അവകാശവാദവുമായി രംഗത്തെത്തിയ കെഎസ്‌യു പ്രസിഡന്റ് അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുക്കിയത് വിവാദമാകുന്നു. ചൂണ്ടുവിരലിലും നടുവിരലിലും മഷി പുരട്ടിയുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത് വിവാദമായതോടെ അഭിജിത്ത് ഡിലീറ്റ് ചെയ്യുകയായിരുന്നു.
‘ഓപ്പണ്‍ വോട്ട് അടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് ഞാനും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി’ എന്നാണ് വോട്ടെടുപ്പ് ദിവസം അഭിജിത്ത് ഫോട്ടോ സഹിതം ഫേസ്ബുക്ക് പോസ്റ്റിട്ടത്. ചിത്രത്തില്‍ അഭിജിത്തിന്റെ ഇടതുകയ്യിലെ ചൂണ്ടുവിരലിലും നടുവിരലിലുമാണ് മഷി പുരട്ടിയിരിക്കുന്നത്.
അതേസമയം മഷി പുരട്ടിയിരിക്കുന്നത് ഇടതുകയ്യിലെ തന്നെ രണ്ട് വിരലുകളിലാണെന്ന് സോഷ്യല്‍ മീഡിയ തന്നെ ചൂണ്ടിക്കാട്ടിയതോടെ അഭിജിത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. കാസര്‍കോട് മണ്ഡലത്തിലെ കള്ള വോട്ടുകളെക്കുറിച്ചുള്ള വിവാദം ഉയര്‍ന്നതോടെയാണ് അഭിജിത്തിന്റെ പോസ്റ്റ് അഞ്ച് ദിവസത്തിന് ശേഷം വിവാദമായത്.
ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വലതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട് നടന്നത് കള്ള വോട്ടാണെന്ന് കോണ്‍ഗ്രസ് നേതാവും സ്ഥാനാര്‍ത്ഥിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ വാദിച്ചിരുന്നത്.
‘Ksu state predident കള്ള വോട്ട് ചെയ്തത് ഇവിടെ ആര്‍ക്കും ചര്‍ച്ചയല്ല ഹും..??????
ഓപ്പണ്‍ വോട്ട് എന്താ പ്രോക്സി വോട്ട് എന്താണ് എന്നൊന്നും അറിയില്ല, പക്ഷെ തള്ളിനും ബ്രേക്കിങ്ങിനും റേറ്റിംഗിനും ഒരു കുറവുമില്ല..
മനോരമയിലെ നിഷ ചേച്ചിയെ ഒക്കെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആക്കണം എന്നാണ് എന്റെ ഒരിത്. ബൈ ദി ബൈ കോണ്‍ഗ്രസിലെ ആര്‍ക്കെങ്കിലും ഇതൊക്കെ മനസിലാകുമെന്ന് വിശ്വസിക്കുന്നു. മറ്റവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല… ഓരേ ബെര്‍ത്തെ വിട്ടേക്കണ്..’ എന്നാണ് ഗൗതം ആമ്രകുഞ്ജം പോസ്റ്റിനെ വിമര്‍ശിച്ചത്. സ്‌ക്രീന്‍ ഷോട്ട് സഹിതമുള്ള ഗൗതമിന്റെ പോസ്റ്റ് വൈറലായതോടെയാണ് അഭിജിത്ത് പോസ്റ്റ് മുക്കിയത്.
പോസ്റ്റ് മുക്കിയതിനെതിരെയും അഭിജിത്ത് വന്‍ വിമര്‍ശനമാണ് നേരിടുന്നുണ്ട്. അഭിജിത്ത് കഴിഞ്ഞ ദിവസങ്ങളിലും ഇന്നും ഇട്ട പോസ്റ്റുകള്‍ക്ക് താഴെ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.