തൃശ്ശൂര്‍: വോട്ടവകാശം വിനിയോഗിക്കുന്നതിനായി മലേഷ്യയില്‍ നിന്നും പറന്നെത്തി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. മലേഷ്യയിലെ കോലാലംപൂരില്‍ ആയിരുന്ന യൂസഫലി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയില്‍ എത്തിയത്.
തിരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററില്‍ നാട്ടികയിലെ വീട്ടിലിറങ്ങിയ എംഎ യൂസഫലി ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താന്‍ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എല്‍പി സ്കൂളിലെ 115-ാം ബൂത്തിലെത്തി വോട്ടു ചെയ്തു.
ബിസിനസ് തിരക്കുകള്‍ക്കിടയിലും ഇത് രണ്ടാം തവണയാണ് വോട്ട് ചെയ്യുന്നതിനായി എത്തുന്നതെന്ന് യൂസഫലി പറഞ്ഞു. വോട്ട് ചെയ്ത് ഉച്ചയോടെ അബുദാബിക്ക് മടങ്ങുകയും ചെയ്തു.
Discussion about this post