കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് താരരാജാവ് മോഹന്‍ലാല്‍. രാജീവിന്റെ ഒരുപാട് നല്ല പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്, വളരെ പരിചയമുള്ളയാളാണ് രാജീവ്. സുഹൃത്ത് എന്ന നിലയില്‍ എല്ലാ പ്രാര്‍ഥനകളും നേരുന്നതായും ഈശ്വരന്‍ അനുഗ്രഹിക്കട്ടെയെന്നും നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.
വര്‍ഷങ്ങളായി ലാലുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്ന് രാജീവ് പറയുന്നു. പി രാജീവ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് മോഹന്‍ലാലിനെ എളമക്കരയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ഇരുവരും പതിനഞ്ച് മിനിട്ടോളം സംസാരിച്ചു.
എല്ലാ നല്ല കാര്യങ്ങളും ചെയ്യുമ്പോള്‍ ലാലേട്ടനെ അറിയിക്കാറുണ്ടായിരുന്നെന്ന് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. ആലുവയിലെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിന് എന്റെ ക്ഷണം സ്വീകരിച്ച് വളരെ തിരക്കുകള്‍ക്കിടയില്‍ നിന്നും അദ്ദേഹമെത്തിയതായും രാജീവ് പറഞ്ഞു. ഭാര്യ വാണി കേസരിയും മക്കളായ ഹൃദ്യയും ഹരിതയും രാജീവിനൊപ്പമുണ്ടായിരുന്നു.