കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയും പാലാ എംഎല്‍എയുമായ കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോഡി അനുശോചനം രേഖപ്പെടുത്തിയത്.
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു മാണിയെന്ന് അദ്ദേഹം കുറിച്ചു. ദീര്‍ഘ കാലം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയത് കാണിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധമാണ്.
കേരള രാഷ്ട്രീയത്തിന് അദ്ദേഹം നല്കിയ സംഭാവന എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ മരണത്തില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനേയും പ്രസ്ഥാനത്തിനേയും അനുശോചനം അറിയിക്കുന്നതായും മോഡി കുറിച്ചു.
ഇന്ന് വൈകീട്ട് 4.57നാണ് കെഎം മാണി മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ അരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമാകുകയായിരുന്നു.
Shri KM Mani was a stalwart of Kerala politics. His impeccable electoral record indicated his deep connect with the citizens of the state. His rich contribution to the state will be remembered. Pained by his demise. Condolences to his family and supporters. RIP.
— Chowkidar Narendra Modi (@narendramodi) 9 April 2019
Discussion about this post