പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് കൃത്യസമയത്ത് എത്തിയിട്ടും ജില്ലാ നേതാക്കന്മാര് അങ്കലാപ്പിലായി. അതിന് കാരണമുണ്ട്. സാധാരണ പൊതു യോഗങ്ങളിലും മറ്റും മന്ത്രിമാര്‍ വൈകിയാണ് എത്താറുള്ളത് എന്നാണ് ജനങ്ങളുടെ കണക്കുകൂട്ടല്‍ എന്നാല്‍ പാലക്കാട് എല്‍ഡിഎഫ് പ്രചാരണറാലി ഉദ്ഘാടനം ചെയ്യാന്‍ പിണറായി വിജയന് കൃത്യസമയത്ത് എത്തി. പക്ഷെ പ്രവര്‍ത്തകര്‍ എത്തിയില്ല, കസേരകള്‍ കാലി. അപ്പോള്‍ പിന്നെ നേതാക്കളില്‍ ചങ്കിടിപ്പ് കൂടാതിരിക്കുമോ..
ഉദ്ഘാടനസമയം വൈകീട്ട് 4 മണി ആയിരുന്നു. സാധാരണ 4 എന്നു പറഞ്ഞാല്‍ നാലര ആണല്ലോ എന്ന് കരുതിയാണ് പ്രവര്‍ത്തകര്‍ എത്താന്‍ വൈകിയത്. പക്ഷെ മുഖ്യമന്ത്രി കൃത്യനിഷ്ട പാലിച്ചു. കൃത്യം നാല് അഞ്ചിന് അദ്ദേഹം വേദിയില്‍ സന്നിഹിതനായി. എന്നാല്‍ മുന്നില്‍ പകുതിയും ആളൊഴിഞ്ഞ കസേരകള്‍. അദ്ദേഹം തന്റെ പ്രസംഗം തുടങ്ങി. ഇതോടെ ജില്ലാ നേതാക്കന്മാര് വിയര്‍ത്തു തുടങ്ങി.
എന്നാല്‍ അഞ്ചുമിനിറ്റ് കഴിഞ്ഞതും പ്രദേശത്ത് ജനസാഗരമായി. കസേരകള്‍ നിറഞ്ഞു. ഇതോടെ ജില്ലാ നേതാക്കന്മാരും ശ്വാസം നേരെ വിട്ടു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കൃത്യത പാലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഈ മാതൃകാ പ്രവര്‍ത്തനം ചൂണ്ടികാണിക്കുന്നത്.
Discussion about this post