തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സെല്‍ഫിയെടുക്കാനായി തോളില്‍ കൈയിട്ട വിദ്യാര്‍ത്ഥിയോട് ക്ഷുഭിതനായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും പരിസര പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി ക്ഷുഭിതനായത്.
സുരേഷ് ഗോപി എത്തിയതോടെ പള്ളിയിലെ കുട്ടികള്‍ ഓടി അടുത്തെത്തി. ഇതിനിടെയാണ് പുറകില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥി സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈവെച്ചത്. ഇതില്‍ ക്ഷുഭിതനായ സുരേഷ് ഗോപി വിദ്യാര്‍ത്ഥിയുടെ കൈ തട്ടിമാറ്റിയശേഷം മുന്നോട്ടുനടക്കുന്നതും വീഡിയോയില്‍ കാണാം.
ഏപ്രില്‍ രണ്ടിനാണ് സുരേഷ് ഗോപിയെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. നേരത്തെ നിശ്ചയിച്ച തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് ബിജെപിയ്ക്ക് തൃശൂര്‍ സീറ്റ് കിട്ടുന്നതും സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കിയതും.