തിരുവനന്തപുരം: എറണാകുളത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി സോളാര്‍ വിവാദ നായിക
സരിത എസ് നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി നാളത്തേക്ക് മാറ്റി. സമര്‍പ്പിച്ച രേഖകളില്‍ ആശയക്കുഴപ്പമുള്ളതിനാലാണ് കൂടുതല്‍ പരിശോധനയ്ക്കായി നാമനിര്‍ദേശ പത്രിക മാറ്റിവെച്ചത്.
സോളാര്‍ തട്ടിപ്പ് കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് ഹാജരാക്കിയിരുന്നില്ല. നാളെ രാവിലെ 10.30 ന് മുമ്പ് സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകര്‍പ്പ് വരണാധികാരിക്ക് മുന്നില്‍ ഹാജരാക്കിയില്ലെങ്കില്‍ പത്രിക തള്ളും.
എറണാകുളത്തിന് പുറമെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സരിത പത്രിക സമര്‍പ്പിച്ചിരുന്നു. കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനത്തെയും അവര്‍ക്ക് കുട പിടിക്കുന്ന കേന്ദ്ര നേതൃത്വത്തെയും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സരിത പറയുന്നത്.
Discussion about this post