കൊച്ചിയില്‍ ബിപിസിഎല്‍ പ്ലാന്റില്‍ വാതകചോര്‍ച്ച; ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു, വാതകം ശ്വസിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്‍ പാചകവാതക ബോട്ട്ലിങ് പ്ലാന്റില്‍ വാതകചോര്‍ച്ച. വൈകീട്ട് 6 മണിയോടെയാണ് പ്ലാന്റില്‍ വാതകം ചോര്‍ന്നത്. ഉടന്‍ തന്നെ പ്ലാന്റിനുള്ളില്‍ നിന്നും ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു.

സള്‍ഫര്‍ റിക്കവര്‍ പ്ലാന്റില്‍ നിന്നുമാണ് വാതകം ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിഷവാതക ചോര്‍ച്ചയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ജീവനക്കാര്‍ക്ക് തലവേദനയും ശ്വാസതടസ്സവുമുണ്ടായി. എന്നാല്‍ കൊച്ചിന്‍ റിഫൈനറിയില്‍ നിന്നല്ല വാതകം ചോര്‍ന്നതെന്ന് കൊച്ചിന്‍ റിഫൈനറി അധികൃതര്‍ പറഞ്ഞു.

അതേസമയം വാതകം പുറത്തേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും ശ്വാസംമുട്ടലും അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

Exit mobile version