കോഴിക്കോട്: പിണറായി വിജയന്‍ ബിജെപിയില്‍ പോയാലും താന്‍ പോകില്ലെന്ന് കെ സുധാകരന്‍. ബിജെപി ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയായാണ് സുധാകരന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ എല്ലാ സ്വീകരണ കേന്ദ്രത്തിലും സുധാകരന്റെ പ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയാണ്.
പിണറായി വിജയന് ബിജെപി ബന്ധം നേരത്തെയുള്ളതാണെന്നും സുധാകരന്‍ ആരോപിക്കുന്നു. എല്‍ഡിഎഫ് കുടുംബയോഗങ്ങളില്‍ സുധാകരന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി ബിജെപി ബന്ധം ആരോപിച്ചത്.