വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: 8 അംഗ സംഘം തിരുനെല്ലി കാട്ടിനുള്ളിലേക്ക് കയറിയതായി സൂചന; തണ്ടര്‍ബോള്‍ട്ടും പോലീസും പരിശോധന തുടരുന്നു

വയനാട്: തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം 8 അംഗ മാവോയിസ്റ്റ് സംഘമെത്തിയതായാണ് റിപ്പോര്‍ട്ട്. തണ്ടര്‍ബോള്‍ട്ടും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ തിരുനെല്ലി കാട്ടിനുള്ളിലേക്ക് മാറിയതായാണ് പ്രാഥമിക വിവരം.

ഇന്നലെ രാത്രി മാവോയിസ്റ്റുകള്‍ മക്കി മലയില്‍ ഒന്നരമണിക്കൂര്‍ ചിലവഴിച്ചിരുന്നു. ഇതിന് 24 മണിക്കൂറിനുള്ളിലാണ് തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം സംഘം എത്തിയിരിക്കുന്നത്. സംഘത്തിലുള്ളവര്‍ ആയുധധാരികളായിരുന്നു. സിപി ജലീലിന്റെ മരണത്തിന് പകരം ചോദിക്കുമെന്ന് പോസ്റ്ററൊട്ടിച്ച് 24 മണിക്കൂറിനുള്ളിലാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. നാട്ടുകാരുമായി സംസാരിച്ച ശേഷം ഇവരോട് അരിയും സാധനങ്ങളും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Exit mobile version